2010-05-27 20:09:09

പോളണ്ടിലെ പ്രളയബാധിതര്‍ക്ക്
മാര്‍പാപ്പയുടെ സാന്ത്വനം


പോളണ്ടിലെ പ്രളയബാധിതര്‍ക്കായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സില്‍വഴി അടിയന്തിര സഹായം എത്തിച്ചുകൊടുത്തു. മെയ് 24, 25 തിങ്കള്‍, ചെവ്വ ദിവസങ്ങളില്‍ അവിടെയുണ്ടായ പേമാരിയില്‍ ദേശീയതലത്തില്‍ വന്‍ നാശംവിതയ്ക്കുകയും 20 പേരുടെ മരണത്തിനിടയാക്കുകയും അനേകരെ ഭവനരഹിതരാക്കുകയും ചെയ്ത ഈ വന്‍ കെടുതിയില്‍ സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടും പ്രാര്‍ത്ഥനകള്‍ നേര്‍ന്നുകൊണ്ടുമാണ് മാര്‍പാപ്പ, വത്തിക്കാന്‍റെ കോര്‍ ഊനും കൗണ്‍സില്‍വഴി സാമ്പത്തികസഹായം ഉടന്‍ എത്തിച്ചുകൊടുത്തത്.All the contents on this site are copyrighted ©.