2010-05-25 16:05:35

പാപ്പാ റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ പ്രസിഡന്‍റ് ഡെനീസ് സാസു എന്‍ഗ്വസോയുമായി കൂടിക്കാഴ്ച നടത്തി.


പാപ്പാ റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ പ്രസിഡന്‍റ് ഡെന്നീസ് സാസൂ എന്‍ഗ്വസോയുമായി തിങ്കളാഴ്ച വത്തിക്കാനില്‍വച്ച് ഒരു കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനവും കോംഗോയും തമ്മില്‍ നിലവിലിരിക്കുന്ന നല്ല ബന്ധങ്ങള്‍ ആഴപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത തദവസരത്തില്‍ അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. സൗഹൃദപരമായ ആ കൂടിക്കാഴ്ചയില്‍ കോംഗോയുടെ അന്‍പതാം സ്വാതന്ത്യാനുസ്മരണം ചര്‍ച്ചാവിഷയമായി. മാനവിക സാമൂഹിക സാംസ്ക്കാരിക വികസനാര്‍ത്ഥമുള്ള ആ നാട്ടിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. അവിടത്തെ മാനവികപ്രശ്നങ്ങള്‍ പ്രത്യേകിച്ച് അഭയാര്‍ത്ഥികളുടെ പരിതോവസ്ഥയും രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളും കൂടിക്കാഴ്ചാവേളയില്‍ അവര്‍ ചര്‍ച്ച ചെയ്തു. പാപ്പായെ സന്ദര്‍ശിച്ച പ്രസിഡന്‍റ് ഡെന്നീസ് സാസൂ എന്‍ഗ്വസോ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചിസീയോ ബര്‍ത്തോണെ വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബര്‍ത്തി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

 All the contents on this site are copyrighted ©.