2010-05-25 16:10:36

പരിശുദ്ധ സിംഹാസനവും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ച പുരോഗമനപാതയില്‍


പരിശുദ്ധ സിംഹാസനവും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചുകള്‍ പുരോഗമിക്കുന്നതായി അവരുടെ ഉഭയകക്ഷി കമ്മീഷന്‍റെ ഒരു സംയുക്തപ്രസ്താവനയില്‍ പറയുന്നു. ഈ മാസം ഇരുപതാം തീയതി നടന്ന പരിശുദ്ധ സിംഹാസനവും ഇസ്രായേലും തമ്മിലുള്ള അടിസ്ഥാനകരാറിനെ അധികരിച്ച ചര്‍ച്ചയെ സംബന്ധിച്ചാണ് ആ സംയുക്ത പ്രസ്താവന കമ്മീഷന്‍ പുറപ്പെടുവിച്ചത്. 1993 ഡിസംബര്‍ മുപ്പതാം തീയതി ഒപ്പു വയ്ക്കപ്പെട്ട അടിസ്ഥാനകരാര്‍ പ്രകാരമാണ് പരിശുദ്ധസിംഹാസനവും ഇസ്രായേലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിതമായത്. അന്നു മുതല്‍ ഇസ്രായേലിലെ സഭയുടെ വസ്തുവകകളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഉഭയകമ്മീഷന്‍െറ പ്രവര്‍ത്തകസമിതി ജൂണ്‍ പതിനാലാം തീയതിയും സമ്പൂര്‍ണ്ണസമ്മേളനം പതിനഞ്ചാം തീയതിയും നടത്തുവാന്‍ ഇരുപതാം തീയതിയിലെ കോണ്‍ഫ്രറന്‍സ് തീരുമാനിക്കുകയും ചെയ്തു.All the contents on this site are copyrighted ©.