2010-05-22 08:56:24

ക്രിസ്തുശിഷ്യരുടെ രൂപവത്ക്കരണമാണ് സഭയുടെ പ്രഥമവും പ്രധാനവും ആയ ഔല്‍സുക്യം, പാപ്പാ.


ക്രിസ്തുശിഷ്യരുടെ രൂപവത്ക്കരണമാണ് സഭയുടെ മുഖ്യഔല്‍സുക്യമെന്ന് പോപ്പ് ബനഡിക്ട് പതിനാറാമന്‍. അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ വ്യാഴാഴ്ച റോമില്‍ ആരംഭിച്ച ഇരുപത്തിനാലാം പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്. വിശ്വാസികള്‍ എവിടെയാലും ക്രിസ്തുവിന് സാക്ഷൃമേകുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് ആ രൂപവല്‍ക്കരണത്തിന്‍െറ ലക്ഷൃം. അങ്ങനെ വ്യക്തിപരവും കുടുംബപരവും ആയ ജീവിതത്തിലും, സമൂഹ-സംസ്ക്കാരിക-രാഷ്ട്രീയതലങ്ങളിലും എല്ലാത്തിനെയും ഒരു നവമായ രീതിയില്‍ കാണുന്നതിനും, ആഴത്തില്‍ ഗ്രഹിക്കുന്നതിനും, രൂപാന്തരപ്പെടുത്തുന്നതിനും അവര്‍ പ്രാപ്തരാകും. അപ്പോള്‍ ക്രൈസ്തവപ്രത്യാശയുടെ ചക്രവാളം വിപുലമാകും. ലോകത്തെ പരിവര്‍ത്തണം ചെയ്യുവാന്‍ ഏറ്റം കാര്യക്ഷമമായ ശക്തി സത്യത്തിലെ സ്നേഹമാണ്. സുവിശേഷം സ്വാതന്ത്ര്യത്തെ ഉറപ്പാക്കും. ഇന്ന് വളരെയേറെ സങ്കീര്‍ണ്ണകമായ പ്രശ്നങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉയര്‍ന്നുവരുന്നണ്ട്. വ്യാപകമാകുന്ന ആപേക്ഷികവാദവും, പ്രയോജനവാദവും, വ്യക്തിഗതവാദവും, സുഖാനുദോഗവാദവും ജനാധിപത്യത്തെ ബലഹീനമാക്കുകയും അതിശക്തരുടെ വാഴ്ചയെ പരിപോഷിപ്പിക്കുകയും ആണ്. അതിനാല്‍ യഥാര്‍ത്ഥരാഷ്ട്രീയവിജ്ഞാനത്തെ വീണ്ടും കണ്ടെത്തുകയും, അതിനെ സജീവമാക്കുകയും ആവശ്യമാണ്. സ്നേഹത്തിന്‍െറ വിപ്ളവമാണ് ഇന്നിന്‍െറയാവശ്യം, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ശനിയാഴ്ച സമാപിക്കുന്ന ആ ദ്വിദിനസമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം രാഷ്ട്രീയജീവിതത്തിലെ ക്രിസ്തുവിന്‍െറ സാക്ഷൃം എന്നതായിരുന്നു.
 







All the contents on this site are copyrighted ©.