2010-05-21 10:40:37

2010 ലോകകപ്പില്‍
പതിയിരിക്കുന്ന മനുഷ്യക്കടത്ത്


20 മെയ് 2010
2010 ഫീഫാ ലോകകപ്പിനോടനുബന്ധിച്ച് ദക്ഷിണാഫ്രിക്കയില്‍ മനുഷ്യക്കച്ചവടം വര്‍ദ്ധിക്കുമെന്ന് ഇന്ത്യാക്കാരിയായ സലേഷ്യന്‍ സന്ന്യാസിനി ആശങ്ക പ്രകടിപ്പിച്ചു. 2010 ജൂണ്‍ മാസം 11-ാം തിയതി മുതല്‍ ജൂലൈ 11-ാം തിയതിവരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫീഫാ ലോകകപ്പ് മത്സരങ്ങള്‍ ആ രാജ്യത്ത് മനുഷ്യക്കടത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ഭയപ്പെടുന്നതായി
റോമില്‍ നടത്തിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ‘തലീത്താ കൂമി’ എന്ന പേരിലറിയപ്പെടുന്ന, മനുഷ്യക്കടത്തിനെതിരേയുള്ള സമര്‍പ്പിതരുടെ അന്തര്‍ദ്ദേശീയ സംഘടനയിലെ സജീവാംഗമായ സിസ്ററര്‍ ബര്‍ണഡീറ്റ് സഗ്മ പറഞ്ഞു. അന്തര്‍ദ്ദേശീയ ഫുട്ബോള്‍ മേളയുടെ ഭാഗമായി നല്‍കുന്ന സേവനങ്ങളില്‍ ലൈംഗികചൂഷണം മറഞ്ഞുകിടക്കുന്നുണ്ടെന്ന് സിസ്ററര്‍ സഗ്മ ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയിലും സമീപരാജ്യങ്ങളിലും ദൃശ്യ-ശ്രാവൃ മാധ്യമങ്ങളിലൂടെ ‘തലീത്താ കൂമി’, അവബോധ-പ്രചരണം നടത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു. മേഘാലയിലെ ഗാരോ ഗോത്രവംശജയായ സിസ്ററര്‍ സഗ്മ
ഇപ്പോള്‍ സലേഷ്യന്‍ സന്ന്യാസിനികളുടെ റോമിലെ അന്തര്‍ദ്ദേശീയ ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നു.







All the contents on this site are copyrighted ©.