2010-05-21 09:52:18

മുനുഷിക ഉത്തരവാദിത്തമാണ്
വികസനത്തിനാധാരം


20 മെയ് 2010
സമഗ്രമായ മാനവവികസനത്തിന് വ്യക്തികളുടെയും ജനതകളുടെയും ഉത്തരവാദിത്തപൂര്‍ണ്ണമായ സ്വാതന്ത്രൃം അനിവാര്യമാണെന്ന്,
ആര്‍ച്ചുബിഷപ്പ് റെനാത്തോ വൊളാത്തേ, ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷൃ-കൃഷി വിഭാഗത്തിലുള്ള (FAO) പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ പ്രസ്താവിച്ചു. ആഫ്രിക്കയ്ക്കുവേണ്ടി ഫാവോ സംഘടിപ്പിച്ച 26-ാമത് പ്രാദേശിക കോണ്‍ഫ്രന്‍സിനെ അംഗോളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് വൊളാത്തേ.
മുനുഷിക ഉത്തരവാദിത്തത്തിനല്ലാതെ മറ്റൊരു സംവിധാനത്തിനും വികസനം ഉറപ്പു വരുത്താനാവില്ലെന്ന്, ആര്‍ച്ചുബിഷപ്പ് റെനാത്തോ സമ്മേളനത്തെ അറിയിച്ചു. വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായാലും, ഓരോ വ്യക്തിയുമാണ് അവന്‍റെ വിജയത്തിന്‍റെയോ പരാജയത്തിന്‍റെയോ വിധാതാവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ സ്വാതന്ത്രൃം വികസനത്തെ ബാധിക്കുന്നതുപോലെ, അവികസനത്തിന്‍റെയും എല്ലാ സാഹചര്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തബോധമുള്ള സ്വാതന്തൃത്തിന്‍റെ ഒരന്തരീക്ഷത്തിലേ, വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് റെനാത്തോ സമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതികതയും ശാസ്ത്രീയപുരോഗതിയും ഭാഗികമായി മനുഷ്യന്‍റെ വിശപ്പ് ശമിപ്പിക്കാന്‍ സഹായിക്കുമെങ്കിലും, മനുഷ്യവ്യക്തിയുടെ ആത്മീയ സ്വാതന്തൃവും മോഹങ്ങളും ഒത്തൊരുമിച്ചു പോയെങ്കിലെ വികസനവും, ഭക്ഷൃസുരക്ഷിതത്ത്വവും ലോകത്ത് യാഥാര്‍ത്ഥൃമാവുകയുള്ളൂവെന്ന്, അദ്ദേഹം സമ്മേളനത്തെ അനുസ്മരിപ്പിച്ചു. പ്രതിസന്ധികളുടെയും മാനുഷിക കെടുതികളുടെയും സമയങ്ങളില്‍ വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്‍റിനോട് ചേര്‍ന്ന് ഫാവോ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
.All the contents on this site are copyrighted ©.