2010-05-20 20:22:51

പാപ്പായുടെ ഹ്രസ്വസന്ദര്‍ശനം
മോന്തേ മാരിയോയിലേയ്ക്ക്


19 മെയ് 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജൂണ്‍ 24-ന് റോമിലെ മോന്തേ മാരിയോയിലെ പരിശുദ്ധ ദിവ്യജനനിയുടെ തിരുസ്വരൂപം ആശീര്‍വ്വദിക്കും.
റോമിലെ പൗരന്മാര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് മൊന്തേ മാരിയോയിലെ 30 അടി വലുപ്പമുള്ള റോമാക്കാരുടെ രക്ഷക
Salus Populi Romani, എന്നപേരില്‍ അറിയപ്പെടുന്ന ഈ തിരുസ്വരൂപം. ചെമ്പിലും സ്വര്‍ണ്ണത്തിലും തീര്‍്ത്ത പരിശുദ്ധ ദിവ്യജനനിയുടെ പുരാതനമായ ഈ തിരുസ്വരൂപം കഴിഞ്ഞ ഒക്ടോബറിലുണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ്, പനരുദ്ധാരണപ്പണികള്‍ നടത്തിയത്. വത്തിക്കാനില്‍നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെ, റോമിലെ മോന്തേ മാരിയോയിലെ ഓറിയോണ്‍ സെന്‍ററില്‍ മാര്‍പാപ്പ രാവിലെ 10.30-ന് ദിവ്യജനനിയുടെ പുനരുദ്ധരിച്ച തിരുസ്വരൂപം ആശീര്‍വ്വദിച്ച് വണങ്ങും. തുടര്‍ന്ന് മാര്‍പാപ്പ അടുത്തുള്ള സിയന്നായിലെ വിശുദ്ധ കാതറീന്‍റെയും വിശുദ്ധ ഡോമിനിക്കിന്‍റെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഡോമിനിക്കന്‍ വൈദികരുടെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ആശ്രമവും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ മാര്‍പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.All the contents on this site are copyrighted ©.