2010-05-18 16:52:31

യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ സമിതിയുടെ ഉന്നതഭാരവാഹികള്‍ക്ക് പാപ്പാ ഒരു കൂടിക്കാഴ്ച അനുവദിച്ചു.


പാപ്പാ തിങ്കളാഴ്ച യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ സമിതിയുടെ ഉന്നതഭാരവാഹികള്‍ക്ക് വത്തിക്കാനില്‍ ഒരു കൂടിക്കാഴ്ച അനുവദിച്ചു. പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, വൈസ് പ്രസിഡന്‍റുമാരായ കര്‍ദ്ദിനാള്‍ ജോസഫ് ബോസാനിക്ക്, കര്‍ദ്ദിനാള്‍ ഷ്യാന്‍ പീയേറെ റിക്കാര്‍ദ്, സെക്രട്ടറി ജനറല്‍ ഫാദര്‍ ദൂയാര്‍ത്തേ ദ കുന്‍ഹാ എന്നിവരാണ് ആ ഉന്നതഭാരവാഹികള്‍. യൂറോപ്പിലെ സഭയുടെ സാഹചര്യങ്ങള്‍, അവിടത്തെ സഭ നേരിടുന്ന പ്രശ്നങ്ങള്‍, സുവിശേഷപ്രഘോഷണത്തിന് യൂറോപ്പിലെ സഭ സ്വീകരിച്ചിരിക്കുന്ന വിവിധഉപാധികള്‍ തുടങ്ങിയവ ആ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയങ്ങളായി. പത്രോസിന്‍െറ പിന്‍ഗാമിയോടുള്ള തങ്ങളുടെയും തങ്ങള്‍ പ്രതിനിധീകരിക്കുന്ന സഭകളുടെയും കൂട്ടായ്മ പ്രഖ്യാപിച്ച അവര്‍ പാപ്പായുടെ ഉദാത്തമായ പ്രബോധനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചിസീയോ ബര്‍ത്തണെയെയും സന്ദര്‍ശിച്ചു. പരിശുദ്ധ സിംഹാസനത്തിന്‍െറ തിങ്കളാഴ്ചത്തെ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. യൂറോപ്പിലെ 33 മെത്രാന്‍ സംഘങ്ങള്‍ അടങ്ങുന്നതാണ് ആ സമിതി.







All the contents on this site are copyrighted ©.