2010-05-18 17:01:15

ധാര്‍മ്മികത വീണ്ടെക്കുക, അല്ലാത്തപക്ഷം അഴിമതി ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ കഷ്ടതയിലാഴ്ത്തും, പെറുവിലെ മെത്രാന്മാര്‍.


ധാര്‍മ്മികത ഇന്ന് പെറുവില്‍നിന്ന് അപ്രത്യക്ഷമായിരിക്കുകയാണെന്ന് അവിടത്തെ കത്തോലിക്കാമെത്രാന്മാര്‍ പരിതപിക്കുന്നു. അടുത്തയിടെ പല സര്‍ക്കാര്‍ മേഖലകളിലും, സ്വകാര്യതലങ്ങളിലും നാം ദര്‍ശിച്ച അഴിമതികള്‍ അതാണ് കാണിക്കുന്നതെന്ന് മെത്രാന്‍സംഘത്തിന്‍െറ ഒരു പ്രസ്താവന അപലപിക്കുന്നു. അതിനാല്‍ ധാര്‍മ്മികമൂല്യങ്ങള്‍ വീണ്ടെടുക്കുവാനും, നാടിന്‍െറ മഹനീയ പാരമ്പര്യങ്ങളുടെ ഔന്നത്യം മനസ്സിലാക്കുവാനും നാം പ്രതിബദ്ധരാകുക ഇന്നിന്‍െറ അടിയന്തരയാവശ്യമാണ്. ജനങ്ങളുടെ സേവനാര്‍ത്ഥം എന്നതിലുപരി സ്വന്തം പ്രയോജനത്തിന് പ്രകൃതി വിഭവങ്ങളും അധികാരവും നേതാക്കന്മാര്‍ ഉപയോഗിക്കുന്നത് രാഷ്ട്രത്തിന് പൊതുവില്‍ പ്രത്യേകിച്ച് സാധുക്കള്‍ക്ക് ഉപദ്രവത്തിന് കാരണമാകുന്നു. അഴിമതിക്ക് എതിരായ പോരാട്ടം ഇന്ന് നാടിന്‍െറ ഒരാവശ്യമാണ്. അതിനാല്‍ അഴിമതിക്ക് എതിരെ ശക്തവും, കാര്യക്ഷമവും ആയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ദേശീയ ഓഫീസുകള്‍ പുനര്‍സംവിധാനം ചെയ്യേണ്ടിയിരിക്കുന്നു. ആ രണ്ടു പരിപാടികള്‍ക്കും രാഷ്ട്രാധികാരികളുടെയും, പൊതുജനത്തിന്‍െറയും സന്നദ്ധതയും സഹകരണവും ആവശ്യമാണ് മെത്രാന്മാര്‍ പ്രസ്താവനയില്‍ പറയുന്നു.All the contents on this site are copyrighted ©.