2010-05-17 16:06:20

മദര്‍ തെരേസായുടെ
ജന്മശതാബ്ദിയാഘോഷങ്ങള്‍ കല്‍ക്കട്ടയില്‍


 17 മെയ് 2010
കല്‍ക്കട്ടയിലെ ചേരികളില്‍നിന്നാരംഭിച്ച് ലോകമ‍െമ്പാടും ഉപവി പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിന്‍െറ സ്നേഹം പകര്‍ന്നുനല്‍കിയ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ നൂറാം ജന്മദിനം ഏററവും മനോഹരമാക്കിത്തീര്‍ക്കാന്‍ കല്‍ക്കട്ടായിലെ പാവങ്ങളും പണക്കാരും കത്തോലിക്കരും അകത്തോലിക്കരും ഒരുപോലെ പരിശ്രമിക്കുന്നു. 1910 ഓഗസ്ററു മാസം 26-ാംം തിയ്യതി അല്‍ബേനിയായിലെ സ്ക്കോപ്ജേയില്‍ ജനിച്ച മദര്‍ 1997 സെപ്ററംബര്‍ മാസം 5-ാം തിയ്യതി ഭാരതത്തിലെ കല്‍ക്കട്ടായില്‍ വച്ചാണ് ചരമമടഞ്ഞത്. ആഗസ്ററു മാസം 17-ാംം തിയ്യതി മുതല്‍ സെപ്ററംബര്‍ മാസം 13-ാംം തിയ്യതിവര‍െ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ മദറിന്‍െറ ആത്മീയാരൂപിയും സത്പ്രവര്‍ത്തികളും ‌അനുകരിച്ചുകൊണ്ടാണ് വിശ്വാസികള്‍ പങ്കുചേരുന്നത്. ചലച്ചിത്ര, ഛായാച്ചിത്ര പ്രദര്‍ശനങ്ങളും ചര്‍ച്ചായോഗങ്ങളും ഉള്‍പ്പെടുന്ന ആഘോഷങ്ങളില്‍ പ്രധാനം എല്ലാ ദിവസവും കല്‍ക്കട്ടയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുവേണ്ടി നടത്തുന്ന നവനാള്‍ പ്രാര്‍ത്ഥനയാണ്.







All the contents on this site are copyrighted ©.