2010-05-17 17:09:35

കുടിയേറ്റക്കാരുടെയും യാത്രികരുടെയും
ആഗോളദിനമാചരിച്ചു


 സാമ്പത്തിക പുരോഗതിമാത്രം ഉന്നംവയ്ക്കുന്ന അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റ പ്രതിഭാസം, കുടുമ്പങ്ങള്‍ളുടെ ഭദ്രതയ്ക്ക് ഹാനികരമാണെന്ന്, ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മര്‍ക്കേത്തോ, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി പ്രസ്താവിച്ചു. മെയ് 15-ാം തിയതി ആഗോളസഭ ആചരിച്ച കുടിയേറ്റക്കാരുടെയും യാത്രികരുടെയും 93-ാമത് ആഗോള ദിനത്തോടനുബന്ധിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ഇടയലേഖനത്തെ അധികരിച്ച് റോമില്‍ സംസാരിക്കുകയായിരുന്നു ആര്‍‍ച്ചുബിഷ്പ്പ് മര്‍ക്കേത്തോ.
കുടിയേറ്റ പ്രതിഭാസത്തിന്‍റെ ഭാഗമാണ്, ഭാഷയുടെയും സംസ്കാരത്തിന്‍റെയും അതിര്‍ത്തികള്‍ കടക്കുന്ന വ്യക്തി അനുഭവിക്കുന്ന ഏകാന്തതയുടെയും ഒറ്റപ്പെടുത്തലിന്‍റെയും അനുഭവങ്ങളെന്ന് ആര്‍ച്ചുബിഷപ്പ്
തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ സുരക്ഷിതത്ത്വമില്ലായ്മയുടെയും പീഡനങ്ങളുടെയും ഏറ്റവും കൂടുതന്‍ വ്യഗ്രതള്‍ അനുഭവിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആതിഥേയ രാഷ്ട്രത്തിന്‍റെ കുടിയേറ്റ നയങ്ങളിലൂടെയും മറുഭാഗത്തുള്ള അവികസിത രാജ്യങ്ങളുടെ പുരോഗതിക്കായുള്ള അവകാശങ്ങളും, അവഗണനയുടെ വേദനയും മാനിക്കപ്പെടേണ്ടതാണെന്ന് ആര്‍ച്ചുബിഷ്പ്പ് മര്‍ക്കേത്തോ ഉദ്ബോധിപ്പിച്ചു.
ന്യായമായ രേഖകളോടും അനുവാദത്തോടുംകൂടെ കുടിയേറുന്നവര്‍ക്കൊപ്പം ധാരാളം വ്യക്തികള്‍ നിയമവിരുദ്ധമായ വഴികളിലൂടെ, ഔദ്യോഗിക രേഖകളില്ലാതെയും, വ്യാജരേഖകള്‍ ചമച്ചും, ഭാവി സ്വപ്നം കണ്ടുകൊണ്ട് വരുന്നവരുണ്ട്. വ്യജരേഖകളുടെയും അനധികൃത സ്ഥാപനങ്ങളുടെയും അധാര്‍മ്മിക വലയത്തിന്‍റെ കെണിയില്‍പ്പെടുന്നവരും ധാരാളമുണ്ടെന്ന് ആര്‍ച്ചുബഷപ്പ് മര്‍ക്കേത്തോ പറഞ്ഞു. രാഷ്ടത്തിന്‍റെ സുരക്ഷിതത്ത്വവും നിയമങ്ങളും മാനിച്ചുകൊണ്ട്, സംസ്കാരങ്ങളെയും മതങ്ങളെയും മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും കൂട്ടിയിണക്കുന്ന ഒരു മനോഭാവത്തില്‍ കുടിയേറ്റ-പ്രതിഭാസത്തെ നേരിടണമെന്ന്, പാപ്പായുടെ ഇടയലേഖനത്തിന്‍റെ വെളിച്ചത്തില്‍ ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മര്‍ക്കേത്തോ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.