2010-05-10 19:24:15

കുടിയേറ്റപ്രതിഭാസത്തില്‍
മനുഷ്യരെ പൂര്‍ണ്ണമായി സ്വീകരിക്കണം


സാര്‍വ്വത്രികമായ ഒരു മനുഷ്യസമൂഹത്തിന്‍റെ ആവിര്‍ഭാവത്തിനുവേണ്ടി, എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും സ്വീകരിക്കാനുള്ള സന്നദ്ധതയും സൗഹൃദവും ഓരോ രാജ്യവും കാണിക്കേണ്ടതാണെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ അഭിപ്രായപ്പെട്ടു, ഇറ്റലിയിലെ പട്ടണ-പ്രാന്തപ്രദേശങ്ങളിലെ കുടിയേറ്റക്കാരുടെ പ്രതിഭാസത്തെക്കുറിച്ച്, മിലാനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ മെയ് 10-ാം തിയതി തിങ്കളാഴ്ച, നടത്തിയ പ്രഭാഷണത്തിലാണ്, കുടിയേറ്റക്കാരുടെയും യാത്രികരുടെയും ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ വേലിയോ ഈ പ്രസ്താവന നട്ത്തിയത്. വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും വിലയിരുത്തുകയും രാജ്യത്ത് സ്വീകരിക്കുകയും ചെയ്യുമ്പോള്‍, സമഗ്രമായ ഒരു മനുഷ്യത്വം, മനുഷ്യനെ മുഴുവനായും അംഗീകരിക്കുന്ന ഒരു കാഴ്ചപ്പാട് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വികസനത്തിന് വ്യത്യസ്ത ജനതകളും മതങ്ങളും സംസ്കാരങ്ങളും ആവശ്യമാണെന്നിരിക്കിലും ഇവ സംബന്ധിച്ച്, ശരിയായ വിവേചനവും ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതസ്വാതന്ത്രൃം എന്നു പറയുന്നത്, മതങ്ങളോടുള്ള ഉദാസീന മനോഭാവമോ, എല്ലാ മതങ്ങളും ഒരുപോലെയാണെന്നോ അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
കുടിയേറ്റക്കാരായ ജനങ്ങളോട് പ്രത്യേകിച്ച് ഇറ്റലിയില്‍ എത്തുന്ന വിവിധ മതസ്തരും സംസ്കാരക്കാരുമായ ജനങ്ങളോട് സുവിശേഷ സാഹോദര്യത്തില്‍ നാം വര്‍ത്തിക്കേണ്ടതാണെങ്കിലും, നിയമങ്ങളും, തത്വങ്ങളും രാജ്യത്തിന്‍റെ സുരക്ഷാനിയമങ്ങളും എല്ലാവരും മാനിക്കേണ്ടതാണെന്ന്. ആര്‍ച്ചുബിഷപ്പ് അന്തോണിയോ വേലിയോ സമ്മേളനത്തെ ഓര്‍പ്പിച്ചു.







All the contents on this site are copyrighted ©.