2010-05-10 19:06:08

ബാരിയിലെ വിശുദ്ധ നിക്കോളസ്
പങ്കുവയ്ക്കലിന്‍റെ മാതൃക


 പാവങ്ങളായവരോട് പ്രതിബദ്ധതയും സഹാനുഭൂതിയും കാണിച്ചുകൊണ്ട്
സ്വയം മുറിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യ മാതൃക വിശുദ്ധ നിക്കോളസ് ജീവിച്ചുവെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര‍ത്തോണെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇറ്റലിയിലെ ബാരിയില്‍ പറഞ്ഞു..
തെക്കു-വടക്കേ ഇറ്റലിയിലെ ബാരിയില്‍ വിശുദ്ധ നിക്കോളസിന്‍റെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ദിവ്യബലിമദ്ധ്യേയുള്ള വചന പ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഈ ആശയം പങ്കുവച്ചത്.
10-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തുര്‍ക്കിയിലെ മീരായിലെ മെത്രാനായിരുന്ന നിക്കോളസ്, മതപീഡനകാലത്ത് സുവിശേഷപ്രഘോഷണം നടത്തുകമാത്രമല്ല, സാധാരക്കാരായ ജനങ്ങളുടെ, പ്രത്യേകിച്ച് പാവങ്ങളായവരുടെ ആവശ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും അവര്‍ക്കുവേണ്ടി ത്യാഗപൂര്‍വ്വം ജീവിക്കുകയും ചെയ്തു.
1087-ല്‍ അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ബാരിയിലേയക്കു കൊണ്ടു വരുകയും, അവിടത്തെ ബനഡിക്ടൈന്‍ ആശ്രമത്തോടു ചേര്‍ന്ന് പ്രത്യേകമായി നിര്‍മ്മിച്ച ദേവാലയത്തില്‍ സ്ഥാപിക്കുകയും ചെയ്തു.
വചനം സ്വീകരിച്ചും പ്രഘോഷിച്ചും, ദൈവസ്നേഹത്തിന്‍റെ പാതയില്‍ ജീവിച്ച വിശുദ്ധ നിക്കോളസ് സഹോദരങ്ങളിലേയ്ക്ക് ദൈവസ്നേഹത്തിന്‍റെ പ്രഭ ഇന്നും ചൊരിയുന്നുവെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തിരുനാളില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങളെ ബനഡിക്ട് 16-ാന്‍ മാര്‍പാപ്പയുടെ പേരില്‍ ഉദ്ബോധിപ്പിക്കുയും തിരുനാള്‍ ആശംസകള്‍ നേരുകയും ചെയ്തു.
 All the contents on this site are copyrighted ©.