2010-05-06 18:07:29

പരിശുദ്ധസിംഹാസനത്തിന്
സേവനംചെയ്യുന്ന സ്വിസ്സ് സൈനീകര്‍


6 മെയ് 2010
ക്രിസ്തുവിലുള്ള വിശ്വാസവും സഭയോടുള്ള സ്നേഹവും പരിശുദ്ധ സിംഹാസനത്തോടുള്ള കൂറുമാണ്, തങ്ങളുടെ അനുദിന ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തയോടെ ജീവിക്കാന്‍ സഹായിക്കേണ്ടതെന്ന് പൊന്തിഫിക്കല്‍ സ്വിസ്സ് സൈന്യത്തോട് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ ആഹ്വാനംചെയ്തു.
വത്തിക്കാന്‍ നഗരത്തിലെ സുരാക്ഷാസന്നാഹത്തില്‍ ജോലിചെയ്യുന്ന
പൊന്തിഫിക്കല്‍ സ്വിസ്സ് സൈന്യത്തിന്‍റെ പ്രതിജ്ഞാദിനം മെയ് 6,
വ്യാഴാഴ്ച ആചരിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സൈന്യത്തിലെ അംഗങ്ങളോടു പ്രസംഗിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി.
“വിശ്വസ്തതയോടും, ആദരവോടും, മാന്യതയോടുംകൂടെ, വേണ്ടിവന്നാല്‍ ജീവന്‍ സമര്‍പ്പിച്ചും പരിശുദ്ധസിംഹാസനത്തിന് സേവനംചെയ്യും,”
എന്നാണ് പുതുതായി സൈന്യത്തില്‍ പ്രവേശിച്ച മേജറും 30 സൈനികരും പ്രതിജ്ഞചെയ്തത്. 1572-ല്‍ ക്ലെമന്‍റ് ഏഴാമന്‍ മാര്‍പാപ്പയെ രക്ഷിക്കുവാന്‍വേണ്ടി തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ച 147 സ്വിസ്സ് സൈനീകരെ അനുസ്മരിക്കുന്ന ദിനംകൂടിയാണ് പ്രതിജ്ഞാദിനം. സ്വിസ്സ് ആര്‍മി അക്കാഡമിയില്‍ പരിശീലനം നേടിയിട്ടുള്ള 30 വയസ്സിനു താഴെയുള്ള കത്തോലിക്കരായ 110 പുരുഷ-സൈനീകരാണ്, പരമ്പരാഗതമായി സ്വസ്സ് സൈന്യത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. 25 മാസക്കാലം മാത്രം നീണ്ടുനില്ക്കുന്നതാണ് അവിവാഹതര്‍ക്കു മാത്രമുള്ള വത്തിക്കാന്‍ നഗരത്തിനുവേണ്ടിയുള്ള
ഈ സൈന്യസേവനം. ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ 1506-ല്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്വിറ്റ്സര്‍ലണ്ടില്‍നിന്നും 150 ഭടന്മാര്‍ മാര്‍ച്ചു ചെയ്ത് വത്തിക്കാനിലെത്തിയത് സ്വിസ്സ് ഗാര്‍ഡിന്‍റെ ചരിത്രത്തിലെ തുടക്കമായിരുന്നു. സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള സ്വിസ്സ് പൗരന്മാര്‍ മാത്രമാണ് ഇന്നും വത്തിക്കാന്‍റെ
ഈ ചെറുസൈന്യത്തില്‍ അംഗങ്ങളായിട്ടുള്ളത്.







All the contents on this site are copyrighted ©.