2010-05-06 18:50:30

വിദ്യാഭ്യാസ ലക്ഷൃം തൊഴിലല്ല
വ്യക്തിയുടെ സമഗ്രവളര്‍ച്ച


6 മെയ് 2010
ഹൃദയവിശാലതയില്ലാതെയും, അപരനോടു യാതൊരു കടപ്പാടുമില്ലാതെയും
ഭൗദികവാദവും ഉപഭോഗസംസ്കാരവും വളര്‍ത്തുന്നതാണ് - ഇന്നത്തെ വിദ്യാഭ്യാസ രീതിയെന്ന് പൊന്തിഫിക്കല്‍ സാമൂഹ്യ-ശാസ്ത്ര അക്കാഡമിയുടെ സമ്പൂര്‍ണ്ണസമ്മേളനത്തിന്‍റെ സമാപന പ്രഭാഷണത്തില്‍ പ്രസ്താവിക്കപ്പെട്ടു.
ഏപ്രില്‍ 30-ന് ആരംഭിച്ച് മെയ് 4-ന് അവസാനിച്ച, പൊന്തിഫിക്കല്‍ സാമൂഹൃ-ശാസ്ത്ര അക്കാഡമിയുടെ സമാപനസമ്മേളനത്തിലാണ് സ്പെയിനിലെ കമ്പ്ലൂത്തെന്‍സ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധന്‍
ജോസ് രാഗാ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. സമഗ്രമായ വ്യക്തി വികസനത്തെ കേന്ദ്രീകരിക്കാതെ തൊഴില്‍ സാദ്ധ്യതമാത്രം ലക്ഷൃമാക്കിയുള്ള ഇന്നത്തെ വിദ്യാഭ്യാസ ശൈലിയെ അദ്ദേഹം അപലപിച്ചു. വിദ്യാഭ്യസത്തെക്കുറിച്ചും വിദ്യാഭ്യാസ നിഷ്ഠകളെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഏറെ പ്രതിസന്ധികളുള്ള ഇന്നത്തെ സമൂഹ്യജീവിതമേഖലിയില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ പോകുന്നത്, എങ്ങിനെയെങ്കിലും ഒരു തൊഴില്‍ അഭ്യസിക്കുക, എന്ന ഇന്നത്തെ വിദ്യാഭ്യസമേഖലിയിലുള്ള സങ്കുചിത മനോഭാവ ജോസ് രാഗാ ചൂണ്ടിക്കാട്ടി. വ്യക്തികളെ രുപപ്പെടുത്തണമെന്ന വിദ്യാഭ്യസത്തിന്‍റെ യഥാര്‍ത്ഥ ലക്ഷൃങ്ങള്‍ മറന്ന്, തൊഴിലാളികളെ അല്ലെങ്കില്‍ സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുന്ന ഒരു പ്രകൃയയാക്കി വിദ്യാഭ്യാസത്തെ മാറ്റിയിരിക്കുന്ന അപകടകരമായ ഒരു സാമൂഹ്യാവസ്ഥയാണിന്നുള്ളതെന്ന്,
ജോസ് രാഗാ അഞ്ചു ദിവസം നീണ്ടുനിന്ന പൊന്തിഫിക്കല്‍ സാമൂഹ്യ-ശാസ്ത്ര അക്കാഡമിയുടെ സമാപനപ്രഭാഷത്തില്‍ പറഞ്ഞു.
തുറന്ന മനസ്സോടെ ചിന്തിക്കുന്നവര്‍, ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചും ഒരുമിച്ചു ചിന്തിച്ചും, സാമൂഹ്യ പ്രതിബദ്ധതയോടെ സങ്കീര്‍ണ്ണമായ ഈ ലോകത്തിന്‍റെ പ്രതിസന്ധകളെ നേരിടാന്‍ ഒരുക്കുന്നതായിരിക്കണം ഇന്നത്തെ വിദ്യാഭ്യസരീതിയെന്നും ജോസ് രാഗാ അഭിപ്രായപ്പെട്ടു.
 All the contents on this site are copyrighted ©.