2010-05-05 18:52:29

മതാന്തരസംവാദത്തിന്‍റ‍െ
പാതകാട്ടി ഏലിയോ തോഫായ്ക്ക്
മാര്‍പാപ്പയുടെ ആശംസകള്‍


5 മെയ് 2010
റോമിലെ പ്രശസ്ത യഹൂദാചാര്യന്‍, ഏലിയോ തോഫായ്ക്ക്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 95-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
റോമിലെ പുരാതന യഹൂദ ദേവാലയമായ തേംപിയോ മജ്ജോരെയിലെ
മുന്‍പ്രധാന പുരോഹിതനും ഇറ്റലിയിലെ യഹൂദ സമൂഹത്തിന്‍റെ ആത്മീയ നേതാവുമായ, ഏലിയോ തോഫായ്ക്ക് മാര്‍പാപ്പാ തന്‍റെ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് ഗാന്‍സ്വേയുടെ പക്കല്‍‍ മെയ് 3-ാം തിയതി കൊടുത്തയച്ച കത്തിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.
റോമിലെ തേംപിയോ മജ്ജോരെയില്‍ യഹൂദ സാംസ്കാരിക ഫൗണ്ടേഷന്‍ മെയ് 3-ാം തിയതി, തിങ്കളാഴ്ച സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ മാര്‍പാപ്പായുടെ പേരില്‍ മോണ്‍സീഞ്ഞോര്‍ ഗാന്‍സ്വേയിന്‍ ആശംസാസന്ദേശം വായിച്ചു.
നന്മയിലൂന്നിനിന്ന ഒരു ദീര്‍ഘായുസ്സ് അദ്ദേഹത്തിനു നല്കിയ അത്യുന്നതനായ ദൈവത്തിന് നന്ദിപറഞ്ഞ മാര്‍പാപ്പ, ക്ലേശകരവും പീഡനങ്ങളുടേതുമായ
ഒരു കാലഘട്ടത്തിലൂടെ ഇറ്റലിയിലെ യഹൂദ സമൂഹത്തെ നയിച്ച റാബായ് ഏലിയോ തോഫാ, കത്തോലിക്കാ-യഹൂദ മതസംവാദ പ്രവര്‍ത്തനങ്ങളുടെ പാതകാട്ടിയെണെന്ന് തന്‍റ‍െ സന്ദേശത്തില്‍ ഏടുത്തു പറഞ്ഞു. കര്‍ത്താവ് ഇടയനായവന് ഒരു കുറവുമുണ്ടാകില്ല, ഇരുളഴിഞ്ഞ താഴ്വാരത്തിലൂടെ ചരിച്ചാലും അവന് ഒരനര്‍ദ്ധവും സംഭവിക്കില്ല, കാരണം ദൈവം അവന്‍റെകൂടെ എന്നും ഉണ്ടായിരിക്കും, എന്ന് വിശുദ്ധ ഗ്രന്ഥത്തിലെ
23-ാം സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട്, മാര്‍പാപ്പ ആശംസിച്ചു.
1915-ല്‍ ഇറ്റലിയിലെ ലിവോര്‍ണോയില്‍ ജനിച്ച ഏലിയോ തോഫാ,
1951 മുതല്‍ 1986-വരെ റോമിലെ തേംപിയോ മജ്ജോരെ സിനഗോഗിന്‍റെ
പ്രധാന പുരോഹിതനായിരുന്നു. 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ അനൗപചാരികമായും ആദ്യമായം തേംപിയോ മജ്ജോരെ യഹൂദപ്പള്ളിയില്‍ സ്വീകരിച്ചതും റാബായ് ഏലിയോ തോഫായാണ്. 2010 ജനുവരി മാസത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയും റോമിലെ സിനഗോഗ് സന്ദര്‍ശിക്കുകയുണ്ടായി.







All the contents on this site are copyrighted ©.