2010-05-05 19:28:42

പൊന്തിഫിക്കല്‍ സ്വിസ്സ്
സൈന്യത്തിന്‍റെ പ്രതിജ്ഞാദിനം


6 മെയ് 2010
വത്തിക്കാന്‍ നഗരത്തിലെ സുരാക്ഷാ സന്നാഹത്തില്‍ ജോലിചെയ്യുന്ന
പൊന്തിഫിക്കല്‍ സ്വിസ്സ് സൈന്ന്യത്തിന്‍റെ പ്രതിജ്ഞാദിനം മെയ് 6, വ്യാഴാഴ്ച നടത്തപ്പെടുന്നു. 1527-ല്‍ പരിശുദ്ധ സിംഹാസനത്തിനായി സേവനംചെയ്യവേ, കൊല്ലപ്പെട്ട 147 സൈനീകരുടെ അനുസ്മരണദിനമാണ് പുതിയ സൈനീകരുടെ പ്രതിജ്ഞാദിനം ആചരിക്കുന്നത്. മാര്‍പാപ്പായുടെയും വത്തിക്കാന്‍ പട്ടണത്തിന്‍റെയും സുരക്ഷാശുശ്രൂഷയിലേയ്ക്ക് 30 പുതിയ ഭടന്മാര്‍ പ്രതിജ്ഞയെടുത്ത് മെയ് ആറിന് പ്രവേശിക്കും.
6-ാം തിയതി രാവിലെ നടത്തപ്പെടുന്ന പരേതരായ സൈനികര്‍ക്കുവേണ്ടിയുള്ള അനുസ്മരണ ദിവ്യബലിയ്ക്കുശേഷമാണ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയെ പ്രതിനിധാനം ചെയ്തുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഫെര്‍നാന്‍ഡോ ഫിലോനി, പുതിയ സൈനീകരുടെ പ്രതിജ്ഞ, വത്തിക്കാനിലെ സാന്‍ ഡമാസ്സോ ചത്വരത്തിലുള്ള പ്രത്യേക ചടങ്ങില്‍ സ്വീകരിക്കുന്നത്. സ്വിസ്സ് ആര്‍മി അക്കാഡമിയില്‍ പരിശീലനം നേടിയിട്ടുള്ള
30 വയസ്സിനു താഴെയുള്ള കത്തോലിക്കരായ 110 പുരുഷ-സൈനീകരാണ്, പരമ്പരാഗതമായി സ്വസ്സ് സൈന്യത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്.
25 മാസക്കാലം മാത്രം നീണ്ടുനില്ക്കുന്നതാണ് അവിവാഹതര്‍ക്കു മാത്രമുള്ള വത്തിക്കാന്‍ നഗരത്തിനുവേണ്ടിയുള്ള ഈ സൈന്യസേവനം.
ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ 1506-ല്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്വിറ്റ്സര്‍ലണ്ടില്‍നിന്നും 150 ഭടന്മാര്‍ മാര്‍ച്ചു ചെയ്ത് വത്തിക്കാനിലെത്തിയത് സ്വിസ്സ് ഗാര്‍ഡിന്‍റെ ചരിത്രത്തിലെ തുടക്കമായിരുന്നു. വിശ്വത്തര കലാകാരനായ മൈക്കളാഞ്ചലോ വര്‍ണ്ണസംയോജനംചെയ്ത ഏറെ ശ്രദ്ധേയമാകുന്ന യൂണിഫോം ധരിക്കുന്ന സ്വിസ്സ് സൈന്ന്യം, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും എന്നാല്‍ ഏറ്റവും ചെറിയ സൈന്യവുമാണ്.All the contents on this site are copyrighted ©.