2010-04-28 08:36:36

പരിശുദ്ധ ത്രിത്വത്തിന്‍റ സ്നേഹസംസ്ക്കാരത്തില്‍ പങ്കുചേരാന്‍ യേശു നമ്മെ ക്ഷണിക്കുന്നു, ആര്‍ച്ചുബിഷപ്പ് ചേലസ്തീനോ മിലിയോറെ


 
യേശുക്രിസ്തു ഈ ലോകത്തില്‍ വന്ന് നമ്മുടെയിടയില്‍ വസിച്ചത് പരിശുദ്ധതമത്രീത്വത്തിലെ സ്നേഹസംസ്ക്കാരത്തില്‍ നമ്മെ പങ്കുചേര്‍ക്കുന്നതിനായിട്ടാണെന്ന് ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധസിംഹാസനത്തിന്‍െറ സ്ഥിരംനിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചേലസ്തീനോ മിലിയോറെ. അമേരിക്കന്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ അടുത്തയിട സത്യത്തിലെ ഉപവിയും സാമ്പത്തികപുരോഗതിയുടെ നവവദനവും എന്ന വിഷയത്തെ അധികരിച്ച് നടന്ന ഒരു ദ്വിദിനസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യേശു രാഷ്ട്രീയവ്യവസ്ഥിതികള്‍ക്കോ, സാമ്പത്തികമാതൃകള്‍ക്കോ ഒന്നും രൂപമേകിയിട്ടില്ല. അവിടുന്നു നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുവാന്‍ നമ്മെ പ്രബോധിപ്പിച്ചു. ആ കല്പന കാരുണ്യചെയ്തികളിലൂടെയും, ഇതര മാര്‍ഗ്ഗങ്ങളിലൂടെയും പ്രയോഗികത്തലത്തില്‍ അന്വര്‍ത്ഥമാക്കുവാന്‍ ക്രൈസ്തവര്‍ ശ്രമിക്കുന്നു. സഭയുടെ സാമൂഹികപ്രബോധനം വിപണനസാമ്പത്തികവ്യവസ്ഥിതിക്ക് എതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല. മറിച്ച് അതിന് അപ്പുറമുള്ള കാര്യങ്ങളിലേക്കാണ് നമ്മുടെ ശുദ്ധ തിരിക്കുക. വിപണനസാമ്പത്തികരീതിയെ ശ്രേഷ്ഠമാക്കുകയാണ് നമ്മുടെ ദൗത്യം. ലിയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും, പോള്‍ ആറാമന്‍ പാപ്പായുടെ ജനതകളുടെ വികസനം, പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ സത്യത്തിലെ ഉപവി തുടങ്ങിയ ചാക്രീയലേഖനങ്ങള്‍ ദൈവം സ്നേഹമാണെന്നും, മനുഷ്യന്‍ ആ സ്നേഹം സഹജീവികളുമായുള്ള ബന്ധത്തില്‍ പ്രതിഫലിപ്പിക്കണമെന്നും നമ്മെ പ്രബോധിപ്പിക്കുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സാമ്പത്തികമേഖല ഉള്‍പ്പടെയുള്ള എല്ലാത്തലങ്ങളിലെയും ബന്ധങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും, അവയെല്ലാം നിസ്വാര്‍ത്ഥസ്നേഹത്തില്‍ നിന്ന് ഉരുത്തിരിയുന്നതും, അതിനാല്‍ നയിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതുമായിരിക്കണമെന്നും അനുസ്മരിപ്പിക്കുന്നു. ആഗോളവല്‍ക്കരണം നമ്മെ അയല്‍ക്കാരാക്കുന്നുവെങ്കിലും നമ്മെ സഹോദരരാക്കുന്നില്ലായെന്ന പാപ്പായുടെ പ്രസ്താവം ഏറെ ചിന്തനീയമാണ്.







All the contents on this site are copyrighted ©.