2010-04-26 15:53:25

കുടിയേറ്റത്തെ അധികരിച്ച എട്ടാം യൂറോപ്യന്‍ സമ്മേളനം ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ സ്പെയിനില്‍.


 കുടിയേറ്റത്തെ അധികരിച്ച എട്ടാം യൂറോപ്യന്‍ കോണ്‍ഫ്രറന്‍സ് ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ സ്പെയിനിലെ മലാഗായില്‍ നടക്കും. യൂറോപ്പിലെ മെത്രാന്‍സംഘങ്ങളുടെ സമതിയുടെ ആഭിമുഖ്യത്തിലെ ആ ചതുര്‍ദിനസമ്മേളനത്തില്‍ ആ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെയും, രാഷ്ട്രീയ സംഘടനകളുടെയും പ്രതിനിധികള്‍ സംബന്ധിക്കും. യൂറോപ്യന്‍ജനത പ്രയാണത്തില്‍, ഭയത്തെ അതിജീവിക്കുക, പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ആ കോണ്‍ഫ്രന്‍സിന്‍െറ ചര്‍ച്ചാപ്രമേയം. കുടിയേറ്റം വളരെ സാധാരണമായ ഒരു പ്രതിഭാസമായി തീര്‍ന്നിരിക്കുന്ന ഇന്ന് അതിന്‍െറ കാരണങ്ങളും, പരിണിതഫലങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. അതുപോലെ കുടിയേറ്റം കുടുംബ, ഇടവക, സമൂഹതലങ്ങളില്‍ ഉളവാക്കാവുന്ന പരിവര്‍ത്തനങ്ങള്‍ അജപാലന പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്പര്‍ശിക്കാമെന്ന് പഠിക്കുന്ന കോണ്‍ഫ്രറന്‍സ്, അതിനെ കാര്യക്ഷമമായി അഭിമുഖീകരിക്കുന്നതിനും, പുതിയ പരിതോവസ്ഥയില്‍ നവസുവിശേഷവല്‍ക്കരണം നടത്തുന്നതിനും ഉതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുമെന്ന്, സമ്മേളനത്തെ സംബന്ധിച്ച വിജ്ഞാപനം പറയുന്നു.







All the contents on this site are copyrighted ©.