2010-04-21 19:46:58

‘ജീവന്‍റെ സുവിശേഷം’
രക്ഷയുടെ സന്ദേശമെന്ന്


ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ജീവന്‍റെ സുവിശേഷം, Evangelium Vitae എന്ന ചാക്രികലേഖനം ആധുനീക യുഗത്തില്‍ കുടുംമ്പങ്ങളെ സംരക്ഷിക്കുവാനും ജീവന്‍റെ സംസ്കാരം വളര്‍ത്തുവാനും ഉരുത്തിരിഞ്ഞ രക്ഷയുടെ സന്ദേശമാണെന്ന് കര്‍ദ്ദിനാള്‍ അല്‍ഫോന്‍സോ ലോപെസ് ത്രുജീല്ലോ അഭിമുഖം വേളിപ്പെടുത്തുന്നു. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രധമ പ്രസിഡന്‍റായി സേവനംചെയ്ത്, 2008 ഏപ്രില്‍ 19-ന് മരണമടഞ്ഞ കര്‍ദ്ദിനാള്‍ ത്രുജില്ലോയുടെ പ്രസിദ്ധീകരിക്കാത്ത ഒരഭിമുഖത്തിലാണ് ഈ പ്രസ്താവന കണ്ടെത്തിയത്.
ദൈവപരിപാലനയില്‍ ഉയര്‍ന്നുവന്ന ഈ പ്രസക്തമായ ചാക്രികലേഖനത്തിന്‍റെ പണിപ്പുരയില്‍ ജോണ്‍പോള്‍ രണ്ടാമനും ബനഡിക്ട് 16-ാമന്‍ പാപ്പായും തുല്യ പങ്കാളികളാണെന്നും അഭിമുഖം വെളിപ്പെടുത്തുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വധശ്രമം നടന്ന 1981 മെയ് 13, തിയതി രാവിലെയാണ് ആദ്യമായി കുടുംമ്പങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കള്‍ കൗണ്‍സില്‍ പ്രത്യേകമായി രൂപംകൊണ്ടതെന്നും അഭിമുഖം വ്യക്തമാക്കുന്നു. പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തത്താലുള്ള ജ്ഞാനസ്നാനത്തില്‍നിന്നുമാണ് കുടുമ്പങ്ങളുടെ ഭദ്രതയ്ക്കുവേണ്ടുയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഉടലെടുക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ത്രുജീല്ലോ പറയുന്നു. കുടുംമ്പങ്ങളെ സംബന്ധിക്കുന്ന ജീവന്‍റെ സുവിശേഷമെന്ന ഈ ചാക്രികലേഖനം, ക്രിസ്തു-സന്ദേശത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്നുവെന്നും, ഓരോ ദിവസവും സഭ അതു സ്നേഹപൂര്‍വ്വം ജനങ്ങളോട് സദ്വാര്‍ത്തയെന്ന നിലയില്‍ കര്‍ശനമായ വിശ്വസ്തതയോടെ പ്രഘോഷിക്കപ്പെടേണ്ടതാണെന്നും കര്‍ദ്ദിനാള്‍ ത്രുജീല്ലോയുടെ അഭിമുഖത്തില്‍ പറഞ്ഞുവച്ചിരിക്കുന്നു. കൊളംമ്പിയാ സ്വദേശിയായ കര്‍‍ദ്ദിനാള്‍ അല്‍ഫോന്‍സോ ലോപെസ് ത്രുജീല്ലോ ലാറ്റിനമേരിക്കന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായിരക്കവേയാണ് കുടുംമ്പങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി 1981-ല്‍ നിയമിതനായത്.







All the contents on this site are copyrighted ©.