2010-04-21 19:32:17

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
വികസനത്തിന്‍റ‍െ ലക്ഷൃം


 ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമായിരിക്കണം വികസനത്തിന്‍റെ അനിവാര്യമായ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ചെലസ്തിയോ മീലിയോരെ,
ഐക്യ രാഷ്ട്രസംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംപ്രതിനിധി പ്രസ്താവിച്ചു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്നിന്‍റെ തദ്ദേശ ജനതകളുടെ പുരോഗതിയെക്കുറിച്ചു പഠിക്കുന്ന 9-ാമത് സ്ഥിരംചര്‍ച്ചാവേദിയെ
ഏപ്രില്‍ 20-ാം തിയതി തിങ്കളാഴ്ച അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെയും സമൂഹത്തിന്‍റെയും സമഗ്രവികസനം ഒരുപോലെ ലക്ഷൃം വയ്ക്കുന്നതാണ് യഥാര്‍ത്ഥമായ വികസനമെന്നും അത്
ജനങ്ങളുടെ സാംസ്കാരിക തനിമയെ മാനിക്കുന്നതാണെന്നും ആര്‍ച്ചുബിഷപ്പ് മീലിയോരെ തന്‍റെ പ്രബന്ധത്തില്‍ പറഞ്ഞു. ആവുന്നത്ര സാംസ്കാരികവും, സാമൂഹ്യവും, ആത്മീയവും വിദ്യാഭ്യാസപരവുമായ മാനങ്ങള്‍ പരിഗണിച്ചുകൊണ്ട് അടിസ്ഥാനപരമായി ദാരിദ്ര്യ-നിര്‍മ്മാര്‍ജ്ജനത്തിലൂടെയുള്ള ജീവിതനിലവാരത്തിന്‍റെ മെച്ചപ്പെടുത്തലാണ് ഇന്നത്തെ ആവശ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മനുഷ്യന്‍റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഭൂമിയെയും പിരസ്ഥിതിയെയും വിശുദ്ധമായി കാണുന്ന പരമ്പരാഗതമായ തദ്ദേശ ജനതകളുടെ പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് തള്ളിക്കളയരുതെന്നും ആര്‍ച്ചുബഷപ്പ് മീലിയോരെ സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു. തദ്ദേശ ജനതയുടെ പുരോഗതി പരിഗണിക്കുമ്പോള്‍ അവരുടെ വംശം, മതം, ഭാഷ എന്നിവയും പരിഗണിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് മീലിയോരെ തന്‍റെ പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.
 







All the contents on this site are copyrighted ©.