2010-04-20 16:40:52

പാപ്പായുടെ മാള്‍ട്ടാസന്ദര്‍ശനം വലിയ ഒരു വിജയമായിരുന്നെന്ന്, ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മാള്‍ട്ടായിലെ സന്ദര്‍ശനം പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ വലിയ വിജയമായിരുന്നെന്ന്, പരിശുദ്ധസിംഹാസനത്തിന്‍െറ പ്രസ്സ്ഓഫീസ്മേധാവി ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി പറഞ്ഞു. പരിശുദ്ധപിതാവിന്‍െറ മാള്‍ട്ടാ സന്ദര്‍ശനത്തില്‍ പാപ്പായോടെത്തുണ്ടായിരുന്ന വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ജനറല്‍ കൂടിയായ അദ്ദേഹം, റേഡിയോയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. അവിടെ പരിശുദ്ധപിതാവ് 26 മണിക്കൂര്‍ ദീര്‍ഘിച്ച ഒരു ഇടയസന്ദര്‍ശനമാണ് നടത്തിയത്. അവിടത്തെ നാലു ലക്ഷം വരുന്ന നിവാസികളില്‍ പകുതി പേര്‍- അതായത് രണ്ടു ലക്ഷം പേര്‍ ആ സന്ദര്‍ശനത്തില്‍ സംബന്ധിച്ചു. അവര്‍ വളരെ സന്തോഷചിത്തരും, ആവേശഭരിരുമായി കാണപ്പെട്ടു. പെരുമാറ്റചിട്ടയും, ക്രമവും, സുശിക്ഷണവും അവര്‍ കാട്ടി. മഹത്തായ ക്രൈസ്തവപാരമ്പര്യമായിരിക്കണം പത്രോസിന്‍െറ പിന്‍ഗാമിയെ കാണുവാനും, അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കുവാനും ഇത്രയേറെ അവരെ ആവേശഭരിതരാക്കിയത്, ഫാദര്‍ ലെബാര്‍ദി പറഞ്ഞു. പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പതിനാലാം വിദേശ ഇടയസന്ദര്‍ശനമായിരുന്നു മാള്‍ട്ടായിലേത്.
 







All the contents on this site are copyrighted ©.