2010-04-20 16:39:06

കര്‍ദ്ദിനാള്‍സംഘം പാപ്പായോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.


പാപ്പായോട് കര്‍ദ്ദിനാള്‍സംഘം ആദരവും, ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമന്‍, മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ അഞ്ചാം വാര്‍ഷികമായിരുന്ന തിങ്കളാഴ്ച പാപ്പായുടെ ബഹുമാനാര്‍ത്ഥം വത്തിക്കാനില്‍ ഒരു വിരുന്നുസല്‍ക്കാരം നടത്തപ്പെട്ടു.അത് പരിശുദ്ധപിതാവിനോടുള്ള കര്‍ദ്ദിനാള്‍സംഘത്തിന്‍െറ ഐക്യവും, ആദരവും പ്രകടിപ്പിക്കുവാനുള്ള മുഹൂര്‍ത്തമായി. സംഘത്തിന്‍െറ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സോദാനയാണ് അവരുടെ വികാരങ്ങള്‍ക്ക് ശബ്ദമേകിയത്. കര്‍ദ്ദിനാള്‍സംഘം വിശുദ്ധ പത്രോസിന്‍െറ പിന്‍ഗാമിയോട് സദാ ഐക്യപ്പെട്ട ഒരു വലിയ കുടുംബമാണ്. സാഹോദര്യകൂട്ടായ്മയില്‍ ജീവിക്കുവാന്‍ അവര്‍ പ്രതിബദ്ധരാണ്, അദ്ദേഹം പ്രസ്താവിച്ചു. ക്രിസ്തുശിഷ്യന്‍െറ മുന്‍പില്‍ ആധുനികലോകം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നമുക്ക് വിസ്മരിക്കാനാവില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ മദ്ധ്യേ ക്രിസ്തു ഇന്നും പ്രവര്‍ത്തനിരതനാണെന്ന ഉറപ്പ് പ്രദാനംചെയ്യുന്ന ക്രൈസ്തവപ്രത്യാശയാണ് നമ്മുക്ക് ശക്തിയും, പ്രചോദനവും നല്‍കുക അദ്ദേഹം കൂട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.