2010-04-15 19:40:39

പാപ്പായുടെ മോള്‍ട്ടാ തീര്‍ത്ഥാടനം
ആത്മീയഫലദായകമെന്ന്


15 ഏപ്രില്‍ 2010
മാര്‍പാപ്പയുടെ മാള്‍ട്ടാ സന്ദര്‍ശനം കത്തോലിക്കാ വിശ്വാസം രൂഢമൂലമാക്കാനും അതിന്‍റെ വ്യക്തമായ ഫലങ്ങള്‍ ആധുനിക സമൂഹത്തിലേയ്ക്ക് പകര്‍ന്നുനല്കാനും സഹായിക്കുമെന്ന് മാള്‍ട്ടായുടെ ആര്‍ച്ചുബിഷപ്പ് പോള്‍ ക്രമോണാ പറഞ്ഞു. ഏപ്രില്‍ 17, 18 ദിവസങ്ങള്‍ നടക്കുവാന്‍പോകുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയില്‍, ഏപ്രില്‍ 14-ാം തിയതി സെനിത്ത് ഏജന്‍സ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുവാനും അതിന്‍റെ വ്യക്തമായ ഫലങ്ങള്‍ ആധുനിക സമൂഹത്തിന് അനുഭവവേദ്യമാക്കുവാനും, സാര്‍വ്വത്രീക സഭയോടും മാര്‍പാപ്പയോടും കൂടുതല്‍ അടുക്കാനുള്ള ഒരവസരമായും ഈ സന്ദര്‍ശനത്തെ കാണുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് പോള്‍ ക്രമോണാ പ്രത്യാശ പ്രകടിപ്പിച്ചു.

പാപ്പായുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങളില്‍ സഭയും രാഷ്ട്രവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തനിക്കുള്ള ആഹ്ളാദവും ആര്‍ച്ചുബിഷപ്പ് ക്രമോണ ഈ അവസരത്തില്‍ പ്രകടമാക്കി. ക്രൈസ്തവരെ മാത്രമല്ല മാള്‍ട്ടായിലെ എല്ലാ ജനങ്ങളെയും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ സന്ദര്‍ശനത്തിന്‍റെ ഫലങ്ങള്‍ രാഷ്ട്രത്തിനു മുഴുവനുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
കുടിയേറ്റ സംബന്ധമായ പ്രശ്നങ്ങളില്‍പ്പോലും മത, വര്‍ണ്ണ, വര്‍ഗ്ഗഭേദമില്ലാതെ വ്യക്തികളെ അവരുടെ മാനുഷീകാന്തസ്സോടെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന തദ്ദേശസഭാ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു.







All the contents on this site are copyrighted ©.