2010-04-10 16:25:59

ജ്ഞാനസ്നാനം സ്വീകരിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ എണ്ണം ഇറ്റലിയിലും ഫ്രാന്‍സിലും അനുവര്‍ഷം വര്‍ദ്ധിക്കുന്നു.


ഈസ്റ്റര്‍ജാഗരണത്തില്‍ ഇറ്റലിയിലും, ഫ്രാന്‍സിലും ജ്ഞാനസ്നാനം സ്വീകരിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ എണ്ണം അനുവര്‍ഷം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ഇറ്റലിയില്‍ 1700ഉം ഫ്രാന്‍സില്‍ 2903ഉം പേര്‍ സ്നാനപ്പെട്ടു. പ്രായപൂര്‍ത്തിയായവരുടെ ജ്ഞാനസ്നാനം ഈസ്റ്റര്‍ജാഗരണത്തില്‍ മാത്രമല്ല മറ്റു ചിലയവസരങ്ങളിലും പ്രത്യേകസാഹചര്യങ്ങളില്‍ പരികര്‍മ്മം ചെയ്യപ്പെടുന്നുണ്ട്. മതബോധനത്തിനായുള്ള ഇറ്റലിയിലെ ദേശീയസമതിയുടെ ഡയറക്ടര്‍ ഫാദര്‍ വാള്‍ട്ടയര്‍ റൂസ്പി പറയുന്നു. സ്നാനപ്പെടുന്ന പ്രായപൂര്‍ത്തിയായവരില്‍ ഭിഷഗ്വരന്മാരും, എന്‍ജിനീയര്‍ന്മാരും, അഭിഭാഷകരും, ഇതരത്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. കത്തോലിക്കാസഭയിലേയ്ക്ക് അവരെ ആനയിച്ച പാതകള്‍ വിത്യസ്തങ്ങളാണ്. വര്‍ഷങ്ങള്‍ നീളുന്ന പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷമാണ് അവര്‍ വിശ്വാസം സ്വീകരിക്കുന്നത്. പല വിശ്വാസികളും സഭ വിട്ടുപേകുന്ന ഇക്കാലത്ത് വിദ്യാഭ്യാസവും, ജോലിയുമുള്ള പ്രായപൂര്‍ത്തിയായവര്‍ ജ്ഞാനസ്സാനമാവശ്യപ്പെടുന്നത് വിസ്മയം ഉളവാക്കുകയാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.