2010-04-08 18:22:54

മലബാറിന്‍റെ സാന്ത്വനമായിരുന്ന
മദര്‍ സാലാ അന്തരിച്ചു


8 ഏപ്രില്‍ 2010
വടക്കന്‍ കേരളത്തിന് സാന്ത്വനമായി മിലാനില്‍നിന്നുമെത്തിയ
മദര്‍ സാലാ അന്തരിച്ചു. കനോസ്സിയന്‍ സഭാംഗമായ സിസ്റ്റര്‍ അന്‍റൊനീറ്റ് സാലാ 1938-ല്‍ കേരളത്തിലെത്തി. കോഴിക്കോടു രുപതയുടെ വടക്കേ അറ്റത്ത് 1960-ല്‍ വികസനം തൊട്ടുതീണ്ടാ ചിറക്കല്‍ എന്ന സ്ഥലത്ത് വിദ്യാഭ്യാസം ആതുരശുശ്രൂഷ എന്നീ മേഖലകളില്‍ മദര്‍ സാലാ തന്‍റെ പ്രവര്‍ത്തനം ലളിതമായി ആരംഭിച്ചു. കുഷ്ഠം മാറാരോഗമായി കരുതുകയും കുഷ്ഠരോഗികളെ സമൂഹം പുറംതള്ളുകയും ചെയ്തിരുന്ന അക്കാലത്ത്,
1968-ല്‍ ചെറുകുന്നില്‍ 78-കിടക്കകളുടെ സൗകര്യവുമായി മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രി തുടങ്ങി. തുടര്‍ന്നും മലബാര്‍ പ്രദേശത്ത് അഗതിനന്ദരവും, വൃദ്ധമന്ദരവും ആതുരാലയവുമായി ഒന്‍പതു സ്ഥാപനങ്ങള്‍കൂടി മദര്‍ സാലാ മലബാറിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി തന്‍റെ സഹോദരിമാരോട്ചേര്‍ന്ന് ആരംഭിച്ചു. സ്പെയിനില്‍നിന്നും ത്വക്കുരോഗ ചികിത്സയില്‍ ഡോക്ടര്‍ ബിരുദം
നേടിയിട്ടുള്ള മദര്‍ സാലാ കേളത്തിന്‍റെ വടക്കന്‍ മേഖലകള്‍ ചുറ്റിനടന്ന് കുഷ്ഠരോഗികളെ തേടിയെത്തി സഹായിക്കുമായിരുന്നു. കോഴിക്കോട് – ചെറുകുന്നിലുള്ള ഫാദര്‍ കെയ്റോണി ലെപ്രസി പുനരധിവാസ കേന്ദ്രത്തില്‍ മാത്രമായി മദര്‍ സാലായും തന്‍റെ സഹോദരിമാരും ചേര്‍ന്ന് 7000-ല്‍പ്പരം കുഷ്ഠരോഗികളെ പരിചരിച്ചിട്ടുള്ളതായി രേഖകള്‍ തെളിയിക്കുന്നു.
ഇറ്റലിയിലെ മിലാനില്‍ ജനിച്ച മദര്‍ അന്‍റൊനീറ്റ് സാലാ ഏപ്രില്‍ മൂന്നിനാണ് ചരമമടഞ്ഞത്. ഏപ്രില്‍ നാലിന് ചെറുകുന്നില്‍ സംസ്കരിച്ചു. “മദറിന്‍റെ ജീവിതം വടക്കന്‍ മലബാറിന് ക്രിസ്തു സ്നേഹത്തിന്‍റെ അനുഗ്രഹ സാന്നിദ്ധ്യമായിരുന്നു”വെന്ന് കണ്ണൂര്‍ രൂപതാ വികാരി ജനറല്‍,
ഫാദര്‍ ദേവസി ഈരത്തറ ചരമപ്രഭാഷണത്തില്‍ പറഞ്ഞു







All the contents on this site are copyrighted ©.