2010-04-07 17:29:36

എമ്മാവൂസില്‍
ഈസ്റ്റര്‍ തിങ്കള്‍ ആചരണം


 വിശുദ്ധനാട്ടിലെ എമ്മാവൂസിലെ തീര്‍ത്ഥാടന ദേവാലയത്തില്‍ ഉയിര്‍പ്പു തിരുനാളിനെത്തുടര്‍ന്നുള്ള തിങ്കളാഴ്ച പരമ്പരാഗതമായി നടത്താറുള്ള വലിയ അപ്പംമുറിക്കല്‍ ശുശ്രൂഷ, ദിവ്യബിലിക്കുശേഷം വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരുടെ സാന്നിദ്ധ്യത്തില്‍ ദേവാലയത്തിലെ മുഖ്യപുരോഹിതന്‍ പിയെര്‍ബാപ്റ്റിസ്റ്റ് പിസബല്ലാ നിര്‍വ്വഹിച്ചു. യേശു ഉത്ഥാനം ചെയ്ത ആ ദിവസം തന്നെ രണ്ടു ശിഷ്യന്മാര്‍ ജെറുസലേമില്‍നിന്നും ഏകദേശം ഏഴുമൈല്‍ അകലെയുള്ള എമ്മാവുസിലേയ്ക്ക് പുറപ്പെട്ടുപോയെന്നും, ഭയന്ന് ഓടിപ്പോയ ഈ ശിഷ്ന്മാരുടെകൂടെ ഒരപരിചിതന്‍ സഹയാത്ര ചെയ്തുവെന്നും, എമ്മാവൂസില്‍വെച്ച് അപ്പം മുറിച്ചപ്പോള്‍ കൂടെവന്ന അപരിചിതന്‍ ഉത്ഥിതനായ ക്രിസ്തുവാണെന്ന് അവര്‍ തിരിച്ചറിയുന്ന സംഭവം ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (ലൂക്കാ 24:13-35). ഈ സുവിശേഷ സംഭവത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള എമ്മാവൂസിലെ തീര്‍ത്ഥാടന ദേവാലയത്തിലുള്ള ഈസ്റ്റര്‍ തിങ്കള്‍ ആഘോഷം.







All the contents on this site are copyrighted ©.