2010-03-27 10:03:00

അഭിമുഖസംഭാഷണം :
ഫാദര്‍ ജോസഫ് പാലയ്ക്കല്‍ സി.എം.ഐ
Posted with audio track of the interview


പ്രശസ്ത ഗായകനും ഭാരതത്തിലെ ക്രൈസ്തവ സംഗീതശാസ്ത്ര സംഘടനയുടെ (Christian Musicalogical Society of India) പ്രസിഡന്‍റുമായ ഫാദര്‍ ജോസഫ് പാലയ്ക്കലുമായുള്ള അഭിമുഖം.

ഭാരതത്തിലെ ക്രിസ്തുമതത്തിന്‍റെ അടിവേരുകള്‍ക്കൊപ്പം കേരള സഭയുടെ ചരിത്രവും കോര്‍ത്തിണക്കി Kerala, the Cradle of Christianity in South Asia – കേരളം, ക്രിസ്തുമതത്തിന്‍റെ ദക്ഷിണേന്ത്യയിലെ പിള്ളത്തൊട്ടില്‍, എന്ന ശീര്‍ഷകത്തില്‍ താന്‍ നിര്‍മ്മിച്ച ഹ്രസ്വചലച്ചിത്രത്തിന്‍റെയും താന്‍തന്നെ തയ്യാറാക്കിയ സീറോ-മലബാര്‍ റീത്തിലെ വിശുദ്ധ കുര്‍ബ്ബാനയുടെ ആംഗലഭാഷയിലുള്ള നവീകരിച്ച രൂപത്തിന്‍റെയും അവതരണാര്‍ത്ഥം റോമിലെത്തിയ ഫാദര്‍ പാലയ്ക്കല്‍ അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ വത്തിക്കാന്‍ റേഡിയോയുമായി പങ്കുവയ്ക്കുന്നു. ആരാധനക്രമത്തില്‍ ആദ്യമായി ഭജനഗാനങ്ങള്‍ പരീക്ഷിച്ചു തുടങ്ങിയതും, തുടര്‍ന്ന് ആരംഗത്തുണ്ടായ നിമ്നോന്നത ഗതിയും മറ്റും ഫാദര്‍ പാലയ്ക്കല്‍ ആദ്യഭാഗത്ത് വിവരിക്കുമ്പോള്‍, രണ്ടാം ഭാഗത്ത് താന്‍ സംഗീതരംഗത്ത് നടത്തിയ ഗവേഷണപഠനം, ആരാധനക്രമഗാന രംഗത്ത് കലാഭവന്‍റെ സ്ഥാപക-ഡയറക്ടറായ ആബേലച്ചന്‍ നല്കിയ സംഭാവനകള്‍ തുടങ്ങിയവ അനുസ്മരിക്കുന്നു. Click here to listen>

അഭിമുഖം ഒന്നാം ഭാഗം RealAudioMP3 അഭിമുഖം രണ്ടാം ഭാഗം RealAudioMP3







All the contents on this site are copyrighted ©.