2010-03-24 19:31:48

 ക്ഷയരോഗ
നിര്‍മ്മാര്‍ജ്ജനദിനം


24 മാര്‍ച്ച് 2010
ജനതകളുടെ ആരോഗ്യാവസ്ഥ, വ്യക്തികളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ലോക-ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തില്‍
(UN International Day of Tuberculosis) ഐക്യരാഷ്ട്ര സംഘടനയുടെ
സെക്രട്ടറി ജനറല്‍, ബാന്‍ കീ മൂണ്‍ പ്രസ്താവിച്ചു. മാര്‍ച്ച് 24, ഐക്യരാഷ്ട്ര സംഘടന ആഗോള ക്ഷയ-രോഗ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ബ്രസ്സെല്‍സ്സില്‍ നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ക്ഷയരോഗത്തിനെതിരെ പൊരുതുക, എന്ന സൂക്തവുമായി ഐക്യരാഷ്ട്ര സംഘടന ലോകവ്യാപകമായി നടത്തുന്ന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ലക്ഷൃപ്രാപ്തിയിലെത്തുന്നുണ്ടെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ഇടറാത്ത ഉയര്‍ച്ചയാണ്, ഈ മാരകരോഗ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ ഐക്യരാഷ്ട്ര സംഘടന കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം സ്ഥിതിവിവരക്കണക്കുകളിലൂടെ സന്ദേശത്തില്‍ വ്യക്തമാക്കി.
യൂനിറ്റാഡുവഴി (United Nations International Tuberculosis Aid) നടത്തുന്ന ക്ഷയ-രോഗ നിര്‍മ്മാര്‍ജ്ജനം യുഎന്നിന്‍റെ സഹസ്രാബ്ദ പുരോഗമന പദ്ധതികളിലൊന്നാണെന്ന് ബാന്‍ കി മൂണ്‍ വെളിപ്പെടുത്തി.
ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച കണ്ടുപിടുത്തമായിരുന്നു 1882-ല്‍ റോബെര്‍ട്ട് കൂച്ചിന്‍റെ TB Bacillus, പ്രതിരോധ കുത്തിവയ്പ്പെന്നും, ഈ പകര്‍ച്ചവ്യാധി ലോകത്തിന്‍റെ പലയിടങ്ങളിലും ആയിരങ്ങളെ കാര്‍ന്നു തിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഡോക്ടര്‍ കൂച്ചിന്‍റെ പ്രതിരോധകുത്തിവയ്പ്പ് സാന്ത്വനമായതെന്ന് ബാന്‍ കീ മൂണ്‍ അനുസ്മരിച്ചു.All the contents on this site are copyrighted ©.