2010-03-22 19:04:33

പരിസ്ഥിതി സംരക്ഷണംവഴി
ജലം സുലഭ്യമാക്കാം
-അന്താരാഷ്ട്ര ജലദിനം


മാര്‍ച്ച് 22
പരിസ്ഥിതിയുടെ പരിചരണവും സംരക്ഷണവുംവഴി ജലം ലോകത്ത് സുലഭ്യമാക്കാമെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍,
ബാന്‍ കീ മൂണ്‍. മാര്‍ച്ച് 22 അന്താരാഷ്ട്ര-ജലദിനമായി ആചരിക്കപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ജലം സംരക്ഷിക്കപ്പെട്ടാല്‍ മനുഷ്യകുലത്തെയാണ് നാശത്തില്‍നിന്നു രക്ഷിക്കാനാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശുദ്ധജലം ആരോഗ്യപൂര്‍ണ്ണമായ ലോകത്തിന്,’ എന്ന ആപ്തവാക്യവുമായിട്ടാണ്, ജലസംരക്ഷണ പദ്ധതികള്‍ ഐക്യരാഷ്ട്ര സംഘടന ആഗോളവ്യാപകമായി സംഘടിപ്പിക്കുന്നത്. അളവിലും മേന്മയിലും ലോകത്ത് ജലത്തിന്‍റെ ലഭ്യത കുറയുകയാണെന്നും, ഈ വെല്ലുവിളി പരിഹരിക്കാനുള്ള അവബോധത്തില്‍ ഊന്നിനിന്ന് ജലവും അതിന്‍റെ സ്രോതസ്സുകളും സംരക്ഷിക്കപ്പെടണമെന്ന്, അദ്ദേഹം ന്യൂയോര്‍ക്കില്‍ ആഹ്വാനംചെയ്തു.
‘ജലം ജീവന് അനിവാര്യമാണ്,’ എന്ന സൂക്തവുമായി
2005 മുതല്‍ 2015-ാമാണ്ടുവരെ നീണ്ടു നില്ക്കുന്ന ഒരു അന്തര്‍ദേശീയ പ്രവൃത്തി ദശകം, ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ളതാണ്.







All the contents on this site are copyrighted ©.