2010-03-18 20:16:58

വരാപ്പുഴ
മെത്രാപ്പോലീത്തായുടെ
സ്ഥാനാരോഹണം
ഏപ്രില്‍ 11-ന്


കേരളത്തിലെ ചരിത്രപുരാതനമായ വരാപ്പുഴ അതിരൂപതയുടെ നിയുക്തമെത്രാപ്പോലീത്താ ഡോക്ടര്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഏപ്രില്‍ 11-ന്‍ സ്ഥാനാരോഹിതനാകും. 2009 ഒക്ടോബര്‍ 26-ന് ആര്‍ച്ചുബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ്, ബനഡിക്ട് 16-മന്‍ മാര്‍പാപ്പാ കോട്ടപ്പുറം രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫെബ്രുവരി 10-ാം തിയതി നിയോഗച്ചത്. ഏപ്രില്‍ 11-ാം തിയതി ഞായറാഴ്ച വൈകുന്നേരം 3-മണിക്ക് എറണാകുളത്തെ സെന്‍റ് ആല്‍ബ്രട്സ് ഹൈസ്ക്കൂള്‍ മൈതാനത്ത് സജ്ജമാക്കപ്പെടുന്ന പ്രത്യേകവേദിയില്‍വച്ച് ദിവ്യബലിമദ്ധ്യേ റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തെലസ്ഫോര്‍ തോപ്പോ പുതിയ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണകര്‍മ്മം നിര്‍വ്വഹിക്കും. സീറോ-മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ബസീലിയോസ് മാര്‍ ക്ളീമിസ് ബാവാ, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്താ ഡോക്ടര്‍ സൂസാ പാക്കിയം തുടങ്ങി കേരളത്തിലെ മറ്റു രൂപതകളിലെ മെത്രാന്മാരും സ്ഥാനാരോഹണചടങ്ങിലും സമൂഹദിവ്യബലിയര്‍പ്പണത്തിലും പങ്കുചേരുമെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ ഒരു പ്രസ്താവനയില്‍ അറിയിച്ചു.







All the contents on this site are copyrighted ©.