2010-03-18 09:03:06

മാര്‍പാപ്പയുടെ ഇംഗ്ളണ്ട്
സന്ദര്‍ശനം സെപ്തംമ്പറില്‍


17 മാര്‍ച്ച് 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സെപ്തംമ്പര്‍ മാസത്തില്‍ ഇംഗ്ളണ്ട് സന്ദര്‍ശിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ ഊദ്യോഗിക പ്രസ്താവനയില്‍ വെളിപ്പെടുത്തി.
ബിട്ടനിലെ രാജ്ഞിയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മാര്‍പാപ്പാ
2010 സെപ്തംമ്പര്‍ 16 മുതന്‍ 19 വരെ തിയതികളില്‍ ഇംഗ്ളണ്ട് സന്ദര്‍ശിക്കുന്നത്. സെപ്തംബര്‍ 16-ന് മാര്‍പാപ്പയെ ബ്രിട്ടീഷ് രാജ്ഞിയും എഡിന്‍ബര്‍ഗിലെ പ്രഭുവും ചേര്‍ന്ന് ഹോളിറൂഡ് ഹൗസ് കൊട്ടാരത്തില്‍ ദേശീയ ബഹുമതികളോടെ സ്വീരിക്കുകയും, തുടര്‍ന്നുള്ള 4 ദിവസത്തെ പാപ്പായുടെ പരിപാടികളില്‍ ഗ്ലാസ്കോ, ലണ്ടന്‍, കണ്‍വെന്‍ട്രി,
ബേര്‍മിങ്ഹാം, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്നും ബക്കിഹാം കൊട്ടാരത്തിന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രിട്ടനിലെ ഭരണകൂടവും സ്കോട്ട്ലണ്ട്, ഇംഗ്ളണ്ട്, വെയില്‍സ് കത്തോലിക്കാ മെത്രാന്‍ സമിതിയും, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ചിറക്കിയ ഒരു സംയുക്ത പത്രപ്രസ്താവനയില്‍ സന്ദര്‍ശനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്കുന്നു. ആഗോളതലത്തിലുള്ള പൊതുവായ ജനകീയ പദ്ധതികളില്‍ ബ്രിട്ടനും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക മാത്രമല്ല, വിശ്വാസത്തിലധിഷ്ഠിതമായ നല്ല സമൂഹങ്ങളെ വാര്‍ത്തെടുക്കുവാന്‍ ഈ സന്ദര്‍ശനം ഇടയാക്കുമെന്നും സംയുക്ത പത്രപ്രസ്താവനയില്‍ പറയുന്നു. ബിട്ടീഷ് രാജ്ഞി ആദ്യം ഹോളിറൂഡ് ഹൗസില്‍ നല്ക്കുന്ന ഊദ്യോഗിക സ്വീകരണത്തിനുശേഷം, മാര്‍പാപ്പ വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ പ്രധാനപ്പെട്ട ഒരു പ്രഭാഷണം നടത്തും. വെസ്റ്റ് മിഡ് ലാന്‍ഡ് സന്ദര്‍ശിക്കുന്ന മാര്‍പാപ്പാ കണ്‍വെന്‍‍‍‍റിയില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലി മദ്ധ്യേ 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ളണ്ടിന്‍റെ പ്രശസ്ത ദൈവശാസ്ത്രപണ്ഡിതനും വാഗ്മിയുമായ കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. സെപ്തംമ്പര്‍ 16 മുതല്‍ 19 വരെ നീണ്ടുനില്ക്കുന്ന സന്ദര്‍ശനത്തിന്‍റെ മുഖ്യഇനങ്ങളില്‍ - ഗ്ളാസ്ക്കോയില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലി, ലണ്ടനിലെ ജാഗര പ്രാര്‍ത്ഥനയും വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചുള്ള പരിപാടിയും ഉള്‍പ്പെടുമെന്ന് പത്രപ്രസ്താവനയില്‍ വെളിപ്പെടുത്തുന്നു. ക്രിസ്തീയ സഭകള്‍ തമ്മിലുള്ള ഐക്യവും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ ഒരു പൊതുലക്ഷൃമായിരിക്കും. ഇംഗ്ളണ്ടിലെ മറ്റു വലിയ വിശ്വാസ സമൂഹങ്ങളുമായുള്ള ബന്ധത്തെയും ഈ സന്ദര്‍ശനം മെച്ചപ്പെടുത്തുമെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരും കത്തോലിക്കാ നേതൃത്വവും പ്രത്യാശ പ്രകടിപ്പിച്ചു.
1982-ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഥമ അജപാലന സന്ദര്‍ശനത്തിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ ഔദ്യോഗിക ക്ഷണപ്രകാരമുള്ള ഒരു മാര്‍പാപ്പയുടെ പ്രഥമ സന്ദര്‍ശനമായിരിക്കുമിതെന്നും പത്രപ്രസ്താവനയില്‍ പറഞ്ഞു. അറുപതുലക്ഷത്തോളം വരുന്ന ബ്രിട്ടണിലെ കത്തോലിക്കര്‍ക്കും ഇതര ക്രിസ്തീയ സഭകള്‍ക്കും മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഗ്രഹദായകമായിത്തീരുമെന്ന്, പാപ്പായുടെ സന്ദര്‍ശന പരിപാടികളുടെ ചുക്കാന്‍പിടിക്കുന്ന, സ്കോട്ട്ലണ്ട് സംസ്ഥാനത്തിന്‍റെ സെക്രട്ടറി ജിം മര്‍ഫി വെളിപ്പെടുത്തി.







All the contents on this site are copyrighted ©.