2010-03-17 20:45:50

പാപ്പായ്ക്ക്
വീണ്ടും ബഹുമതിപൗരത്വം


17 മാര്‍ച്ച് 2010
വടക്കന്‍ ഇറ്റലിയിലെ ട്യൂറിന്‍ പ്രവിശ്യയില്‍പ്പെട്ട റോമാനോ കനവേസ്സേ പട്ടണാധികാരികള്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് ബഹുമതി പൗരത്വം നല്കി. ബുദ്ധനാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ പാപ്പായുടെ പേരിലുള്ള ഹാളില്‍വച്ചാണ് കനേസ്സേ പട്ടണത്തിന്‍റെ അധികാരികള്‍ പാപ്പായെ പ്രത്യേകമായി ആദരിച്ചത്. കനേസ്സേ പട്ടണത്തിന്‍റെ മേയര്‍ ഒസ്കര്‍ ഫെരേരോ, ബിഷപ്പ് അരീങ്കോ മീലിയോ തുടങ്ങിയവര്‍ക്കൊപ്പം പട്ടണത്തിന്‍റെ ഭരണസമിതിയിലെ അംഗങ്ങളും പൗരപ്രമുഖരും പാപ്പായെ ആദിരിക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2-ം നൂറ്റാണ്ടു മുതല്‍ വിശ്വാസത്തിന്‍റെ വെളിച്ചം ലഭിക്കുവാന്‍ ഭാഗ്യമുണ്ടായ ഈ പൗരാണിക പട്ടണത്തിന്‍റെ ബഹുമതി സ്വീകരിക്കുന്നതിലുള്ള സന്തോഷവും നന്ദിയും പാപ്പാ അറിയിച്ചു.
അതുപോലെ തന്‍റെ അടുത്ത സഹകാരിയായ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയുടെ ജന്മസ്ഥലമാണീ പട്ടണമെന്ന വസ്തുതയും പാപ്പാ തന്‍റെ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.
പട്ടണത്തിലെ എല്ലാകുടുംബങ്ങളെയും പൗരന്മാരെയും പാപ്പാ നന്ദിയോടെ ഓര്‍ക്കുകയും തന്‍റെ പ്രാര്‍ത്ഥനാശംസകള്‍ അവര്‍ക്ക് നേരുകയും ചെയ്തു.All the contents on this site are copyrighted ©.