2010-03-13 15:40:27

അഭികാമ്യമായ മാര്‍ഗ്ഗങ്ങളിലൂടെ ജീവന്‍െറ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുക, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപൂട്ട്.


  ഭിന്നതകളും തെറ്റായ മാര്‍ഗ്ഗങ്ങളിലെ എതിര്‍പ്പുകളും അവസാനിപ്പിച്ച്, പൊതുപ്രവര്‍ത്തനങ്ങളിലൂടെയും പുതിയ പരിപാടികളിലൂടെയും സന്തോഷവും പ്രത്യാശയുമുള്ള സജീവപ്രവര്‍ത്തകരാകുവാന്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഡെന്‍വര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപൂട്ട് ജീവനായുള്ള സംഘടനയിലെ അംഗങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അനുദിനജീവിതത്തില്‍ മാനവ ഔന്നിത്യത്തിന്‍െറ സാക്ഷികളാകുക. അതിന് വലിയ വില കൊടുക്കേണ്ടിവരും. എന്നാല്‍ ബോധ്യങ്ങള്‍ മുറുകെപിടിക്കുവാനും, അതിനെ പ്രഖ്യാപിക്കുവാനും നാം സന്നദ്ധരാകണം. ആളുകളും, സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളും പല വിധത്തില്‍ നമ്മെ എതിര്‍ത്തെന്ന് വരാം. ശരിയെന്ന് ബോധ്യമുള്ളവ ഉറക്കെ പറയുന്നതിലും, ചെയ്യുന്നതിലും നിന്ന് നമ്മെ തടയുവാന്‍ ഒന്നിനെയും, ആരെയും അനുവദിക്കരുത്. മനുഷ്യവ്യക്തിയുടെ സംരക്ഷണം ഒരിക്കലും ഫലരഹിതമാകുകയോ, വിസ്മരിക്കപ്പെടുകയോ ഇല്ല. തന്‍െറ വചനങ്ങള്‍ പാലിക്കുകയും, നന്മയാല്‍ ലോകത്തെ സ്വാധീനിക്കുകയും ചെയ്യുന്നവരെ ദൈവം സ്നേഹിക്കുന്നു. ധൈര്യവും ,എളിമയും, നീതിയും, സ്ഥിരതയും ശക്തമായ ആയുധങ്ങളാണ്. നന്മ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും. അമേരിക്കയെ ജീവനിലേയ്ക്ക് തിരികെ കൊണ്ടുവരല്‍ എന്ന ആദര്‍ശപ്രമേയത്തെ അധികരിച്ച് അടുത്തയിട ക്ലേവേലാന്‍ടില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപൂട്ട്.







All the contents on this site are copyrighted ©.