2010-03-13 10:53:51

 പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഈ വര്‍ഷത്തെ വേനല്‍ക്കാലം കാസ്തല്‍ ഗന്തോള്‍ഫോയില്‍.


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം റോമിന്‍െറ പ്രാന്തപ്രദേശമായ കാസ്തല്‍ ഗന്തോള്‍ഫോയിലെ പേപ്പല്‍ ഭവനത്തില്‍ ചെലവഴിക്കുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍െറ വെള്ളിയാഴ്ചത്തെ ഒരു വിജ്ഞാപനം അറിയിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ അങ്ങോട്ട് പോകുന്നതിന്മുന്‍പ് പാപ്പാ ഏതാനും ദിവസങ്ങള്‍ അവധിക്കാലമായി മറ്റ് ഏതെങ്കിലും സ്ഥലത്താണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം പരിശുദ്ധ പിതാവ് വത്തിക്കാനില്‍നിന്ന് നേരിട്ട് കാസ്തല്‍ ഗന്തോള്‍ഫോയിലേയ്ക്ക് പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.







All the contents on this site are copyrighted ©.