2010-03-08 19:02:34

അയല്‍ക്കൂട്ടം
സഹോദര്യത്തിന്‍റെ നിലയിലേയ്ക്ക്
വളരണം


 8 മാര്‍ച്ച് 2010
സ്തീകളുടെ അന്തസ്സിനെക്കുറിച്ച പഠിക്കുന്ന യുഎന്‍ കമ്മിഷന്‍ സമ്മേളനത്തിനു സമാന്തരമായി
പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനിയോ തൊമാസി Path to Peace Foundation-നോടുചേര്‍ന്ന്, ആഗോളവത്ക്കരണം സൃഷ്ടിക്കുന്ന അയല്‍ക്കൂട്ടം സഹോദര്യത്തിന്‍റെ നിലയിലേയ്ക്ക് വളരുമോ എന്ന് ചര്‍ച്ചചെയ്യുന്നു. വ്യക്തിയുടെ ഏറ്റവും അഗാധമായ ധാര്‍മ്മികാവശ്യങ്ങള്‍ നിറവേറ്റുവാനുള്ള ശ്രമത്തിന് സാമ്പത്തിക ശാസ്ത്രത്തിന്‍റെ തലത്തില്‍ സുപ്രധാനവും പ്രയോജനകരവുമായ അനന്തരഫലങ്ങള്‍ ഉണ്ടെന്നും, സമ്പദ് വ്യവസ്ഥിതിക്ക് മനുഷ്യനെ വിശിഷ്യാ പാവങ്ങളായവരെ കേന്ദ്രീകരിച്ചുള്ള ധാര്‍മ്മികതയുടെ കണക്കിലെടുക്കണമെന്ന്, പരിശുദ്ധസിംഹാസനത്തിന്‍റെ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പറഞ്ഞു. മാര്‍ച്ച് പത്താം തിയതി നടത്തപ്പെടുന്ന പാനല്‍ ചര്‍ച്ചയില്‍ നൊബേല്‍ സമ്മാന ജേതാവ് പ്രഫസര്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് പ്രബന്ധാവതരണം നടത്തും.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ Caritas in veritate സത്യത്തിലെ സ്നേഹം എന്ന ചാക്രികലേഖനത്തെ ആധാരമാക്കിയായിരിക്കും വിഷയപഠനവും ചര്‍ച്ചകളുമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ അറിയിപ്പില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനമന്ദിരത്തിന്‍റെ 6-ാമത്തെ ഹാളിലാണ് ഈ സമാന്തര സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള ബിസ്സിനസ്സുകളെ, പ്രത്യേകിച്ച്, ലാഭം കൂടുതല്‍ മനുഷ്യത്വപരമാക്കുന്ന ഒരു വിപണിയും സമൂഹവും - എന്ന ലക്ഷൃം നേടിയെടുക്കുവാനുള്ള മാര്‍ഗ്ഗമായി കാണാന്‍ കഴിയുന്നവരെ ശക്തിപ്പെടുത്തുവാനുള്ള ശ്രമമാണിത്.
ആഗോള സമ്പദ് വ്യവസ്ഥയുടെ സ്വാധീന വൃത്തങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുകയോ
പാര്‍ശ്വവത്ക്കരിക്കപ്പെടുകയോ ചെയ്യുന്ന രാജ്യങ്ങളെ പിന്‍തുണയ്ക്കാനും ഈ പഠനം സഹായിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി അറിയിപ്പില്‍ പറയുന്നു.







All the contents on this site are copyrighted ©.