2010-03-08 19:34:52

50-ാമത് ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്
പൊന്തിഫിക്കല്‍ കമ്മിറ്റിയില്‍
ഇന്ത്യയില്‍നിന്നും ഫാദര്‍ തിയദോര്‍


2012 ജൂണില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ പട്ടണത്തില്‍ നടക്കുവാന്‍ പോകുന്ന
50-ാമത്തെ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയില്‍ ഇന്ത്യയില്‍നിന്നുമുള്ള പീലാര്‍ സഭാംഗം ഫാദര്‍ തിയദോര്‍ മസ്ക്കരാനസിനെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചു. ഇപ്പോള്‍ വത്തിക്കാനില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള
വിഭാഗത്തില്‍ ജോലിചെയ്യുന്ന ഫാദര്‍ മസ്ക്കരാനസിനെയാണ് മാര്‍പാപ്പ മാര്‍ച്ച് നാലാം തിയതി അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനുള്ള അഞ്ചംഗകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഗോവാ സ്വദേശിയായ ഫാദര്‍ മസ്ക്കാരാനെസ്, പീലാര്‍ ഫാദേഴ്സ് എന്നറിയപ്പെടുന്ന Society of Saint Francis Xavier സഭാംഗമാണ്. അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കുള്ള കമ്മിറ്റി പരിശുദ്ധ പിതാവി‍ന്‍റെ ഉത്തരവാദിത്തത്തിലുള്ള റോമന്‍ കൂരിയായുടെ ഭാഗമാണ്. 1879-ല്‍ ലിയോ 13-ാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ഈ കമ്മറ്റിയുടെ നിയമാവലി 1986-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നവീകരിക്കുകയുണ്ടായി. 1964-ല്‍ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മുംമ്പേ പട്ടണത്തില്‍ നടത്തപ്പെടുകയും പോള്‍ ആറാമന്‍ മാര്‍പാപ്പാ അതില്‍ പങ്കെടുക്കയുംചെയ്തിരുന്നു.







All the contents on this site are copyrighted ©.