2010-03-04 17:08:04

കച്ചിത്തീവിലെ പ്രാര്‍ത്ഥനാലയം
ശ്രിലങ്കയിലുണ്ടാകേണ്ട
ഐക്യത്തിന്‍റെ പ്രതീകം


ശ്രീലങ്കയില്‍ ജാഫ്നായ്ക്കു സമീപം കച്ചിത്തീവിലുള്ള വിശുദ്ധ അന്തോനീസിന്‍റെ തീര്‍‍ത്ഥാടനകേന്ദ്രം ദേശീയ ഐക്യത്തിന്‍റെ പ്രതീകയിത്തീരുന്നു. ജാഫനായില്‍നിന്നും
70 കിലോമീറ്റര്‍ അകലെ പാക്ക് കടലിടുക്കിലുള്ള കച്ചിത്തീവില്‍ അഭ്യന്തരയുദ്ധംമൂലം
1983-മുതല്‍ മുടങ്ങിക്കിടന്നിരുന്ന വിശുദ്ധ അന്തോനീസിന്‍റെ തിരുനാള്‍ ഫെബ്രുവരി
27, 28 തിയതികളില്‍ ജനങ്ങല്‍ സാഘോഷം കൊണ്ടാടി. യൂദ്ധാന്തരം നടന്ന തിരുനാളില്‍ ശ്രീലങ്കയില്‍നിന്നും തഴിരും സിംഹളരും രാമേശ്വരം ഭാഗത്തുനിന്നുമുള്ള ഇന്ത്യാക്കാരുമായി ആയ്യായിരത്തില്‍പ്പരം ഭക്തര്‍ പങ്കെടുത്തു. വിഭജിതരായിരുന്ന
തമിഴ്-സിംഹള ജനതയുടേയും, കൂടാതെ ഇന്ത്യയില്‍നിന്നുമുള്ള ജനങ്ങളുടേയും, ഐക്യത്തിന്‍റേയും സ്നേഹത്തിന്‍റേയും മാതൃകയാക്കാവുന്ന ഐക്യത്തിന്‍റെ പ്രതീകമാണീ തീര്‍ത്ഥാടനകേന്ദ്രമെന്ന് തിരുനാളില്‍ പങ്കെടുത്ത ജാഫ്ന ആര്‍ച്ചുബിഷപ്പിന്‍റെ സെക്രട്ടറി
ഫാദര്‍ വിജിന്തൂസ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.