2010-03-03 20:34:08

ലങ്കയില്‍ കത്തോലിക്കര്‍
സമാധാനത്തിന്‍റെ ദൂതരാകണം
–ആര്‍ച്ചുബിഷപ്പ് രഞ്ജിത്


ശ്രീലങ്കയിലെ കത്തോലിക്കര്‍ അവിടത്തെ വിവിധ രാഷ്ട്രീയ പ്രസ്താനങ്ങളോടും, വിശ്വാസസമൂഹങ്ങളോടും ചേര്‍ന്നുനിന്നുകൊണ്ട് രാഷ്ട്രത്തിന്‍റെ ഐക്യത്തിനും സമാധാനത്തിനുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന്, കൊളംമ്പോ ആര്‍ച്ചുബിഷപ്പ്, മാല്‍ക്കം രഞ്ജിത്ത് ആഭ്യര്‍ത്ഥിച്ചു.
മുപ്പതു വര്‍ഷക്കാലം അഭ്യന്തര കലഹത്തില്‍ കഴിഞ്ഞ ശ്രീലങ്കയിലെ ജനങ്ങളുടെ അശാന്തിയുടെ മുറിവുണക്കാന്‍ അനുരഞ്ജനത്തിന്‍റെ ഒരു പാതയാണു തുറക്കേണ്ടതെന്ന് കൊളമ്പോയിലെ സെന്‍റ് ജോസഫ്സ് കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി നടത്തപ്പെട്ട പൊതുചടങ്ങില്‍ അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. യുദ്ധത്തിന്‍റെ കെടുതിയില്‍ അഭയാര്‍ത്ഥകളാക്കപ്പെട്ടവര്‍ക്ക് അവരുടെ ഭൂസ്വത്ത് തിരിച്ചുകൊടുക്കണമെന്നും, തമിഴ് വംശജരെ സിംഹളരോട് തുല്യരായും, ശ്രീലങ്കയുടെ മക്കളായും മാനിക്കണമെന്നും ആര്‍ച്ചുബിഷപ്പ് രഞ്ജിത് ആഹ്വാനംചെയ്തു.
മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ ഉടമകള്‍ മാത്രമാവാതെ, ദൈവിക ഐക്യത്തില്‍ ഊന്നിനിന്നുകൊണ്ട് അവരെ ജീവിത വിശുദ്ധിയിലേയ്ക്ക് നയിക്കുന്ന യഥാര്‍ത്ഥ സംരക്ഷകരായിത്തീരണമെന്ന്, ആര്‍ച്ചുബിഷ്പ്പ് മാല്‍ക്കം രഞ്ജിത് അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.