2010-03-03 19:30:10

മാര്‍പാപ്പയുടെ അപ്പസ്തോലീക
സന്ദര്‍ശനങ്ങള്‍:
സ്പെയിനിലും മാള്‍ട്ടയിലും


ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നവംമ്പര്‍ 6, 7 തിയതികളില്‍ സ്പെയിനിലെ സാന്തിയാഗോ, ബാര്‍സിലോണാ പട്ടണങ്ങളില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുമെന്ന് സാന്തിയാഗോ അതിരുപതയുടെ ആര്‍ച്ചുബിഷപ്പ് ജൂലിയന്‍ ബാരിയോ അറിയിച്ചു. മാര്‍പാപ്പ തന്‍റെ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിനത്തില്‍ സന്തിയാഗോ ദി കാംമ്പെസ്തെല്ലായിലെ വിശുദ്ധ യാക്കോസ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബസിലിക്കാ സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് രണ്ടാം ദിവസം തുറമുഖപട്ടണമായ ബാര്‍സിലോണായിലെ പുനരുദ്ധരിച്ച തിരുക്കുടുംമ്പത്തിന്‍റെ നാമത്തിലുള്ള പ്രസിദ്ധമായ കത്തീദ്രല്‍ ദേവാലയപുനര്‍പ്രതിഷ്ഠ നടത്തുകയും മറ്റു പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് ആര്‍ച്ചുബിഷപ്പ് ബാരിയോ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. അടുത്ത മാസം (ഏപ്രില്‍ 16-ന്) 83 വയസ്സുതികയുന്ന പാപ്പാ, ഏപ്രില്‍ 17, 18 തിയതികളില്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാള്‍ട്ടാ തീരത്തുവച്ചുണ്ടായ കപ്പലപകടത്തിന്‍റെ 1950-ം വാര്‍ഷികവേളയില്‍ മാള്‍ട്ടാ സന്ദര്‍ശിക്കുമെന്നും വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രെദറീക്കോ ലൊമ്പാര്‍ഡി റോമില്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടലിലുള്ള മാള്‍ട്ടാ ദ്വീപിനോടുചേര്‍ന്ന് പൗലോസ് അപ്പസ്തോലന്‍ കപ്പലപകടത്തില്‍പ്പെട്ട സ്ഥലമിന്ന് സെന്‍റ് പോള്‍സ് ബെയ് (St. Paul’s Bay) എന്നാണ് അറിയപ്പെടുന്നത്.







All the contents on this site are copyrighted ©.