2010-03-03 20:08:53

ചൈനയില്‍ മാര്‍പാപ്പായുടെ
നോന്‍പുകാല ചിന്തയെ
ആധാരമാക്കിയുള്ള ധ്യാനങ്ങള്‍


ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവികനീതി ഈ ലോകത്ത് വെളിവാക്കപ്പെടുന്നുവെന്ന, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പായുടെ തപസ്സുകാല ചിന്തയെ ആധാരമാക്കിയുള്ള ധ്യാനങ്ങള്‍ ചൈനയില്‍ നടത്തപ്പെട്ടു.
ആന്‍ ഹൂയി പ്രവിശ്യയില്‍പ്പെട്ട സോങ്ങ് വാങ്ങ് ഗ്രാമത്തിലാണ് പ്രായപൂര്‍ത്തിയായവര്‍ക്കും യുവാക്കള്‍ക്കുമായി രണ്ടു ധ്യാനങ്ങള്‍ ഫെബ്രുവരി 22 മുതല്‍ 25 വരെ തിയതികളില്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെട്ടത്. ആത്മീയ ഉണര്‍വ്വോടെ തപസ്സാചരിച്ചുകൊണ്ട് ക്രിസ്തീയതയുടെ വിശ്വാസദീപം പൊലിയാതെ കാത്തുസൂക്ഷിക്കുക എന്ന ലക്ഷൃവുമായിട്ടാണ് ക്രൈസ്തവര്‍ക്ക് ഏറെ നിരോധനാജ്ഞകളുള്ള ചൈനയില്‍ ഈ ധ്യനം നടത്തപ്പെട്ടത്. അവിടത്തെ ജീങ്ങ് സിയാന്‍ രൂപതയാണ് ധ്യനത്തിന്‍റെ സംഘാടകര്‍. പെസഹാദിനത്തില്‍ പൂര്‍ണ്ണതയിലെത്തുന്ന വലിയ നോന്‍പാചരണംവഴി പരസ്നേഹത്തിന്‍റേയും പങ്കുവയ്ക്കലിന്‍റേയും രക്ഷയുടേയും ദൈവികനീതി ആസ്വദിക്കുവാന്‍ ജനങ്ങളെ സഹായിക്കുക എന്നതായിരുന്നു ധ്യാനത്തിന്‍റെ ലക്ഷൃം. അനുരഞ്ജനത്തിലൂടെ എല്ലാ നീതിയും പൂര്‍ത്തിയാക്കുവാന്‍ വന്ന ക്രിസ്തുവിന്‍റെ മൗതിക രഹസ്യത്തെക്കുറിച്ചുള്ള തീവ്രമായ ധ്യാനത്തിലൂടെ ഓരോ ക്രൈസ്തവനും നവീകരിക്കപ്പെടുവാന്‍ മാര്‍പാപ്പായുടെ നോന്‍പുകാല സന്ദേശത്തെ ആധാരമാക്കിയുള്ള ഈ ധ്യനങ്ങള്‍ ചൈനയിലെ ചെറിയ വിശ്വാസ സമൂഹത്തെ സാഹായിച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു.







All the contents on this site are copyrighted ©.