2010-02-23 17:17:58

ഐക്യൂമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമന്‍ ക്രൈസ്തവസംവാദത്തെ സാധൂകരിക്കുന്നു.
 


ഓര്‍ത്താഡോക്സ് സഭയുടെ വിശ്വാസം എളിമയോടെ പരിപാലിക്കപ്പെടുകയും, ചരിത്ര സാംസ്ക്കാരികപരിതോവസ്ഥകളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും വേണമെന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യൂമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമന്‍ ഒരു ഇടയലേഖനത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. അതിന് ഓര്‍ത്തഡോക്സ് സഭ ലോകവുമായി നിരന്തരം സംവാദം നടത്തണം. സഭയ്ക്ക് അതില്‍ ഒട്ടും ഭയമില്ല. കാരണം സത്യം സംഭാഷണത്തെയോ ബന്ധങ്ങളെയോ ഭയപ്പെടുകയില്ല. തന്നില്‍ത്തന്നെ ഒതുങ്ങികഴിയുന്ന സഭയ്ക്ക് സാര്‍വ്വത്രികമെന്ന് പറയാനാവില്ല. ലോകവുമായുള്ള സംവാദം, ക്രൈസ്തവസഭകള്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് ഉരുത്തിരിയേണ്ടത്. ആദ്യം നമ്മുടെയിടയിലെ അന്തരങ്ങള്‍ പരിഹരിക്കുവാന്‍ നാം പരിശ്രമിക്കണം. കാരണം, ഐക്യത്തിലൂടെ മാത്രമേ ലോകത്തിന്‍െറ മുന്‍പില്‍ നമ്മുക്ക് സാക്ഷൃമേകാനാവൂ, ഇടയലേഖനത്തില്‍ അദ്ദേഹം പ്രസ്താവിക്കുന്നു. തുടര്‍ന്ന് റോമന്‍കത്തോലിക്കാ ഓര്‍ത്തഡോക്സ് സംവാദത്തെ പറ്റിയുള്ള വിവാദത്തെ പരാമര്‍ശവിഷയമാക്കുന്ന അദ്ദേഹം ഇപ്രകാരം ഇടയലേഖനത്തില്‍ എഴുതുന്നു- റോമന്‍കത്തോലിക്കാസഭയുമായുള്ള സംവാദത്തിന് ഓര്‍ത്തഡോക്സ് സഭ സമ്മതിക്കുന്നതിനെ പറ്റി ചിലകോണുകളില്‍ നിന്ന് ഉയരുന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. ഇരുസഭകളുടെയിടയിലെ ദൈവശാസ്ത്രപരമായ അഭിപ്രായവിത്യാസങ്ങള്‍ പരിഹൃതമാകാനുണ്ടെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ ക്രൈസ്തവൈക്യത്തെ എതിര്‍ക്കുന്നവരാണ്. ഓര്‍ത്തഡോക്സ് സഭയില്‍ വിശ്വസിക്കുന്നവര്‍ അത്തരം വിമര്‍ശനങ്ങള്‍ നടത്തുകയില്ല. കാരണം സംവാദം ഒരിക്കലും സത്യത്തെ അപകടത്തിലാക്കുകയില്ല. അസഹിഷ്ണതയും, വിദ്വേഷവും ഓര്‍ത്തഡോക്സു സഭയുമായി പൊരുത്തപ്പെടുകയില്ല.







All the contents on this site are copyrighted ©.