2010-02-22 18:45:11

മതവിഭാഗങ്ങളുടെ സമാധാനപരമായ
സഹവര്‍ത്തിത്വം പ്രത്യാശപകരുന്ന
മാതൃകയെന്ന് മാര്‍പാപ്പാ


ഫെബ്രുവരി 20-ം തിയതി ശനിയാഴ്ച വൈകുന്നേരം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ വത്തിക്കാനിലെ തന്‍റെ അപ്പസ്തോലിക അരമനയില്‍ ലബനോന്‍റെ പ്രധാനമന്ത്രി സാദ് റഫി ഹരീരിക്കുമായി കൂടിക്കാഴ്ച നടത്തി. വിവിധ മതവിഭാഗങ്ങളുടേയും വൈവിധ്യമാര്‍ന്ന ചെറുക്രൈസ്തവ സഭകളുടേയും സങ്കരവേദിയായ ലെബനോനിലെ ജനങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം മദ്ധ്യേഷ്യന്‍ പ്രവിശ്യയ്ക്കും പൊതുവേ, ലോകത്തിനുതന്നെയും പ്രത്യാശപകരുന്ന മാതൃകയാണെന്ന് മാര്‍പാപ്പാ പറഞ്ഞു.
മത-സാംസ്കാരിക സംവാദങ്ങളിലൂടെ മദ്ധ്യേഷ്യന്‍ മേഘലയില്‍ കൂടുതല്‍ സമാധാനവും നീതിയും വളര്‍ത്തുവാന്‍ സാധിക്കുമെന്ന് മാര്‍പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ആസന്നമാകുന്ന മദ്ധ്യേഷ്യയിലെ മെത്രാന്‍മാരുടെ സിനഡിന്‍റെ പ്രത്യേക അസംബ്ളിയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ മാര്‍പാപ്പാ പരാമര്‍ശിച്ചു. കത്തോലിക്കാ സ്ഥാപനങ്ങള്‍ തന്‍റെ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന അദ്വിതിയമായ സേവനങ്ങള്‍ക്ക് - പ്രത്യേകിച്ച്, വിദ്യാഭ്യാസ പുരോഗതി, ആരോഗ്യപരിപാലനം, സമൂഹ്യസേവനം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി സാദ് റഫി മാര്‍പാപ്പയ്ക്ക് നന്ദിപറഞ്ഞു. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍റെ വിദേശബന്ധങ്ങള്‍ക്കുള്ള കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മമ്പേര്‍ത്തി എന്നിവരായും ലബനോന്‍റെ പ്രധാനമന്ത്രി സൗഹൃദസംഭാഷണം നടത്തി.







All the contents on this site are copyrighted ©.