2010-02-22 19:49:59

അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നത്
നാശത്തിലേയ്ക്കുള്ള വഴിതുറക്കലാണ്


21 ഫെബ്രുവരി 2010
ദൈവത്തിലുള്ള വിശ്വാസത്തിനുമാത്രമേ ബലഹീനമായ മനുഷ്യജീവിതത്തില്‍ പ്രത്യാശ പകരാനാവുകയുള്ളൂവെന്ന്, കര്‍ദ്ദിനാള്‍ അന്തോണിയോ ക്യനിസാരെസ് ലൊവേരാ, വത്തിക്കാന്‍റെ ആരാധനക്രമത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള സംഘത്തിന്‍റെ മേധാവി, സ്പെയിനിലെ ബാര്‍സലോണായില്‍ സമാപിച്ച വിശ്വാസസംഗമത്തില്‍ പ്രസ്താവിച്ചു.
ദൈവത്തെക്കുറിച്ചുള്ള ചിന്ത നിലയ്ക്കുമ്പോള്‍, മനുഷ്യന്‍റെ നിലനില്പ് ദൃഢതരമല്ലാതായിത്തീരുന്നു. ഇന്നത്തെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന
ഒരു പ്രതിസന്ധിയാണിതെന്ന് കര്‍ദ്ദിനാള്‍ ക്യനിസാരെസ്, സ്പെയിനിലെ ബാര്‍സിലോണാ അതിരൂപത ഫെബ്രുവരി 21-ം തിയതി ഞായറാഴ്ച സംഘടിപ്പിച്ച “വിശ്വാസമുണര്‍ത്തുക” Awaken the faith എന്ന സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് പറയുകയുണ്ടായി. സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളുള്ള ഇക്കാലയളവില്‍ മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനമൂല്യങ്ങള്‍കൂടെ നഷ്ടപ്പെടുത്തുന്നത് മനുഷ്യന്‍റെ നാശത്തിലേയ്ക്കുള്ള ഒരു പാതതുറക്കലാണെന്ന് കര്‍ദ്ദിനാള്‍ അന്തോണിയോ പ്രസ്താവിച്ചു. ഇന്ന് വളര്‍ന്നു വരുന്ന മതനിരപേക്ഷതയേയും മൂല്യച്ഛ്യുതിയേയും, ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ പ്രതീകമായ, പരിശുദ്ധ ദിവ്യകാരുണ്യത്തിലൂന്നിയ ആഴമുള്ള ഒരു ആത്മീയതകൊണ്ട് നേരിടണമെന്ന് അദ്ദേഹം സമ്മേളനത്തോട് ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.