2010-02-17 18:03:59

ഹൃദയശൂന്യതയ്ക്ക് പ്രതിവിധി പൊതുനന്മയ്ക്കായുള്ള പ്രതിബദ്ധത, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ്


ഹൃദയശൂന്യതയ്ക്ക് പ്രതിവിധിയായി ഗ്രേറ്റ് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാസാരഥി ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ് പൊതുനന്മയ്ക്കായുള്ള പ്രതിബദ്ധത ശൂപാര്‍ശചെയ്യുന്നു.
ബേര്‍മിങ്ഹാം നഗര യൂണിവേഴ്സിറ്റി ബഹുമതിബിരുദം നല്‍കി ആദരിച്ചപ്പോള്‍ മറുപടി പ്രഭാഷണം നടത്തുകയായയിരുന്നു ആര്‍ച്ചുബിഷപ്പ്. അദ്ദേഹം 2000 മുതല്‍ 2009 വരെ ബേര്‍മിങ്ഹാം അതിരൂപതാദ്ധ്യക്ഷനായിരുന്നു. രാഷ്ട്രീയ വ്യവസ്ഥിതിയോടും സമ്പദ് വ്യവസ്ഥിതിയോടും ജനങ്ങള്‍ വിശ്വാസമില്ലായ്മ പുലര്‍ത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു കാഴ്ചപ്പാട് അഥവാ ഒരു പദ്ധതിയാവശ്യമാണെന്ന് പറഞ്ഞയദ്ദേഹം പൊതുനന്മയെ ആ കാഴ്ചപ്പാടായി സ്വീകരിക്കുക ഫലപ്രദമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അവകാശങ്ങളോടൊപ്പം കടമയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മനുഷ്യാവ്യക്തി സ്നേഹവും സത്യവും സൗന്ദര്യവും സന്തോഷവും ആഗ്രഹിക്കുന്ന ഒരു ആത്മീയസത്തയാണെന്നും, അതിനാല്‍ മതസ്വാതന്ത്ര്യം മനുഷ്യാ അവകാശങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും വിശദീകരിച്ചു.







All the contents on this site are copyrighted ©.