2010-02-17 18:01:33

മാര്‍പാപ്പാ അയര്‍ലണ്ടിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.


അയര്‍ലണ്ടിലെ സഭയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഗുരുതരാവസ്ഥയെപറ്റി ചര്‍ച്ച ചെയ്യുന്നതിന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആ നാട്ടിലെ മെത്രാന്മാരും റോമന്‍ കൂരിയായിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി തിങ്കളാഴ്യചും ചൊവ്വാഴ്ചയും ഒരു കൂടിക്കാഴ്ച വത്തിക്കാനില്‍ നടത്തി. 15-ാ തിയതി പാപ്പായുടെ ഒരു പ്രസ്താവനയോടെ ആരംഭിച്ച ആ കൂടിക്കാഴ്ചയില്‍ അയര്‍ലണ്ടിലെ മെത്രാന്മാര്‍ ഓരോരുത്തരും തങ്ങളുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. കുട്ടികളെയും യുവജനങ്ങളെയും ലൈംഗികചൂഷണം ചെയ്യുന്നത് വളരെ ഹീനമായ ഒരു കുറ്റ കൃത്യം മാത്രമല്ല ദൈവത്തോടുള്ള വലിയ ഒരു ദ്രോഹവും അവിടത്തെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യവ്യക്തികളുടെ ഔന്നത്യത്തെ മുറിപ്പെടുത്തുന്നതും ആണെന്ന് പരിശുദ്ധ പിതാവ് പരിതപിച്ചു. ആ ഗതകാല പ്രശ്നത്തെ സത്യന്ധതയോടും ധൈര്യത്തോടുംകൂടെ അഭിമുഖീകരിക്കുന്നതിന് ആ ഗതകാലപ്രശ്നത്തെ സത്യസന്ധതയോടും ധൈര്യത്തോടും ഒറ്റക്കെട്ടായി നീങ്ങുവാന്‍ മെത്രാന്മാരെ ആഹ്വാനംചെയ്ത പാപ്പാ ക്രൈസ്തവ വിശ്വാസത്തിന്‍റെ നവീകരണം പ്രോത്സാഹിപ്പിച്ചും സഭയുടെ അത്മീയവും ധാര്‍മ്മികവും ആയ വിശ്വാസ്യത പുന:സ്ഥാപിച്ചും ചൂഷണ വിധേയരായവരുടെ സൗഖ്യമാക്കല്‍ ലക്ഷൃം വയ്ക്കുന്ന സമൂര്‍ത്ത നടപടികള്‍ കണ്ടെത്തുന്നതിന് മെത്രാന്മാര്‍ ഏകസ്വരത്തില്‍ സംസാരിക്കുവാന്‍ കൂടിക്കഴ്ച പാതയൊരുക്കമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അയര്‍ലണ്ടിലെ മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ആ നാട്ടിലെ വിശ്വാസികള്‍ക്ക് കത്ത് പരിശുദ്ധ പിതാവ് ഈ നോമ്പുകാലത്ത് നല്‍കും. മേല്‍പ്പറഞ്ഞ കൂടിക്കാഴ്ചയെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനം ചൊവ്വാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്കുന്നത്.







All the contents on this site are copyrighted ©.