2010-02-16 16:36:37

വ്യക്തികളുടെ സമഗ്രവികസനത്തിന് ഉപകരിക്കുന്ന പരിപാടി യൂണിവേഴ്സിറ്റി ആസൂത്രണം ചെയ്യണമെന്ന്, കര്‍ദ്ദിനാള്‍ സേനോന്‍ ഗ്രോഹോലഫ്സ്കി


 
വിദ്യാദാനം കൊണ്ടു മാത്രം തൃപ്തിപ്പെടാതെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിന് ഉപയുക്തമായ പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍, കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സേനോന്‍ ഗ്രോഹോലഫ്സ്കി കിഴക്കന്‍ ആഫ്രിക്കന്‍ യൂണിവേഴ്സിറ്റിയെ ആഹ്വാനം ചെയ്തു. കെനിയായില്‍ നടന്ന യൂണിവേഴ്സിറ്റിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികചരണ വേളയില്‍ നടത്തിയ ഒരു പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ആ ആഹ്വാനം നടത്തിയത്. യഥാര്‍ത്ഥ ശാസ്ത്രീയ വിദ്യാഭ്യാസം ധാര്‍മ്മികതയില്‍ അടുയുറച്ചതായിരിക്കണം. ധാര്‍മ്മികതയില്‍ ആധാരമാക്കപ്പെടാത്ത വിദ്യാഭ്യാസം വന്‍ വിപത്തുകള്‍ക്ക് കാരണമാകും. ഇന്ന് ലോകത്തില്‍ വ്യാപകമാകുന്ന ഭീകരത അവയില്‍ ഒന്നാണ്. ശാസ്ത്രീയ വിജ്ഞാനത്തിനായുള്ള ശ്രമം തീര്‍ച്ചയായും ശ്ലാഘനീയമാണ്. എന്നാല്‍ ജീവിതത്തെ സംബന്ധിച്ച അടിസ്ഥാന സമസ്യകള്‍ക്ക് ശാസ്ത്രത്തിന് തന്നെ മറുപടി നല്‍കാനാവില്ല. മനുഷ്യന്‍റെ വികസനത്തിന് പാതയൊരുക്കുന്ന മാനവികതയെ അധികരിച്ച പഠനം യൂണിവേഴ്സിറ്റികളില്‍ വളരെ പ്രധാനപ്പെട്ടതാണ്. കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ സത്യം, മനുഷ്യന്‍െറ ഔന്നത്യം, സഭയുടെ നന്മ തുടങ്ങിയവയും ഔല്‍സുക്യവിഷയങ്ങളായിരിക്കണം കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.