2010-02-13 16:12:45

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ലോകത്തിന് സമാധാനപാത കാട്ടുന്നുവെന്ന്, ഭാരതീയ രാഷ്ടീയപ്രവര്‍ത്തകന്‍ ലെനിന്‍ റഗുവാന്‍ഷി.


മാനവകുലത്തെ മഥിക്കുന്ന പ്രശ്നങ്ങള്‍ ഏവയെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന് വ്യക്തമായി അറിയാമെന്ന വസ്തുത പാപ്പായുടെ ഈ വര്‍ഷത്തെ നോമ്പുക്കാലസന്ദേശം വ്യക്തമാക്കുകയാണെന്ന്, ഭാരതത്തിലെ മനുഷ്യാവകാശക്കാര്യങ്ങള്‍ക്കായുള്ള കമ്മീഷന്‍ഡയറക്ടര്‍ ലെനിന്‍ റഗുവാന്‍ഷി പറയുന്നു. മനുഷ്യ അവകാശങ്ങളുടെ സംരക്ഷണത്തിനും, പ്രജാധിപത്യത്തിന്‍െറ സ്ഥാപനത്തിനും ആയി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാപ്പാ പിന്‍തുണ വാഗ്ദാനം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അദ്ദേഹം തുടരുന്നു- പാപ്പാ ആ സന്ദേശത്തില്‍ മനുഷ്യവംശത്തിന്‍റ അടിസ്ഥാന ആവശ്യങ്ങളായി ഊന്നി പറയുന്ന പൊതുനന്മയും, മാനവികഔന്നത്യവും എല്ലാവരുടെയും ധാര്‍മ്മിക ആവശ്യങ്ങളാണ്. ഭക്ഷണത്തിന്‍െറയും, ജലത്തിന്‍െറയും, ആരോഗ്യസംരക്ഷണത്തിന്‍െറയും അഭാവം ആണ് മനുഷ്യവ്യക്തികളെ വളരെ ദോഷകരമായി ബാധിക്കുകയും ,അസ്വീകാര്യമായ അസമത്വങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മുഖ്യഘടകങ്ങള്‍. പാപ്പായുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് അവകാശപ്പെട്ടത് മുഴുവന്‍ നീതി നല്‍കുന്നില്ല. ആ ചിന്ത ഭാരതത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്. നിരപരാധികള്‍ പല അനീതിക്കും, അക്രമങ്ങള്‍ക്കും വിധേയരാകുന്നു. സര്‍ക്കാരിന്‍െറ അലംഭാവം നിമിത്തം ഔന്നത്യത്തോടെ ജീവിക്കുവാനുള്ള അവകാശം അവര്‍ക്ക് നിരാകരിക്കപ്പെടുന്നു. അതിനാല്‍ സര്‍ക്കാരുകളും, ലോകനേതാക്കന്മാരും പാപ്പായുടെ ആഹ്വാനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ സാധിതമാക്കുകയും, സ്നേഹത്താല്‍ നീതി കൂടുതല്‍ സജീവമാകുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപടുക്കുവാന്‍ ക്രൈസ്തവര്‍ വിളിക്കപ്പെടുന്നതിനെ പാപ്പാ ആ സന്ദേശത്തില്‍ ചൂണ്ടികാട്ടുന്നു. പാപ്പാ അതില്‍ സ്നേഹത്തെ പറ്റി അതില്‍ സംസാരിക്കുന്നു. ഇന്ന് ഭാരതത്തിലെ സമൂഹങ്ങള്‍ സംഘര്‍ഷങ്ങളാല്‍ പീഡിതമാണ്. അതിനാല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ആ സന്ദേശം ശ്രവിക്കുക വളരെ ആവശ്യമാണ്. സംശയവും, ധാരണയില്ലായ്മയും സത്യത്തിന്‍െറ മുന്‍പില്‍ വഴി മാറികൊടുക്കണം. പാപ്പായുടെ സന്ദേശം അനീതിയുടെ സ്രോതസ്സുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും, വിഭവങ്ങളുടെ യഥാര്‍ത്ഥവും നീതിപൂര്‍വ്വകവും ആയ വിതരണം ഉറപ്പാക്കുകയും അങ്ങനെ ഒരു തരത്തിലുമുള്ള വിവേചനവും കുടാതെ മാന്യമായി ജീവിക്കുവാന്‍ എല്ലാവര്‍ക്കും അവസരമേകുന്ന സമാധാനസംസ്ക്കാരത്തിലേയ്ക്കുള്ള പാതയാണ്. നീതിയും, മനുഷ്യവകാശങ്ങളും സമാധാനത്തിന്‍െറ മാര്‍ഗദീപമാകണം. ഏഷ്യാ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് ലെനിന്‍ റഗുവാന്‍ഷി ഇവ പറഞ്ഞത്.

 







All the contents on this site are copyrighted ©.