2010-02-02 16:10:46

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഗ്രേറ്റ് ബ്രിട്ടനിലെ മെത്രാന്മാരോട്


 
ക്രിസ്തുവിന്‍െറ സമ്പൂര്‍ണ്ണ രക്ഷാകരസന്ദേശം കാര്യക്ഷമവും, വിശ്വസനീയവുമായ വിധത്തില്‍ അവതരിപ്പിക്കുന്നതിന് ഗ്രേറ്റ് ബ്രിട്ടനിലെയും വെയില്‍സിലെയും കത്തോലിക്കാസമൂഹം അത് ഏകസ്വരത്തില്‍ പ്രഖ്യാപിക്കണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഉദ്ബോധിപ്പിക്കുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് ആദ് ലിമിനാ സന്ദര്‍ശനത്തിന് എത്തിയ അവിടത്തെ മെത്രാന്മാരെ തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ പൊതുവായി സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്. മേല്‍ പറഞ്ഞ വിധത്തിലെ ദൈവവചനപ്രഘോഷണത്തിനു് അവിടത്തെ മെത്രാന്മാരും, വൈദികരും, മതാദ്ധ്യാപകരും, എഴുത്തുകാരും - ചുരുക്കത്തില്‍ സുവിശേഷപ്രഘോഷണത്തില്‍ നിരതരായ എല്ലാവരും സഭ മുഴുവനെയും സത്യത്തിലേയ്ക്ക് നയിക്കുകയും, ഐക്യത്തില്‍ ഒന്നിപ്പിക്കുകയും ,പ്രേഷിതചൈതന്യത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍െറ നിവേശനത്തോട് ശ്രദ്ധാലുക്കേളായിരിക്കേണ്ടത്തിന്‍െറ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു- പ്രാര്‍ത്ഥനയുടെയും, അജഗണത്തിന്‍െറ ആവശ്യങ്ങളോടുള്ള സംവേദനക്ഷമതയുടെയും, സുവിശേഷപ്രഘോഷണത്തിന്‍െറ തീക്ഷ്ണതയുടെയും ചൈതന്യം വൈദികരില്‍ ആഴപ്പെടുത്തുക. സര്‍വ്വോപരി മാതൃകയിലൂടെ അത് സാധിക്കണം. മെത്രാന്മാര്‍ വൈദികരുടെ ചാരെയായിരിക്കണം. മറ്റൊരു ക്രിസ്തുവായി ദൈവജനമദ്ധ്യത്തില്‍ ആയിരിക്കുന്നതിന്‍െറ സന്തോഷത്തെയും, അസാധാരണമായ ആനുകുല്യത്തെയും കുറിച്ചള്ള ബോധ്യം അവരില്‍ വീണ്ടും ഉജ്ജലിപ്പിക്കുക. നിങ്ങളുടെ പ്രദേശത്തെ സവിശേഷതളുടെ സാഹചര്യത്തില്‍ മതാന്തരസംഭാഷണം വളരെ പ്രധാനപ്പെട്ടതാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ ഒന്നിക്കാനാഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സമൂഹങ്ങളെ ANGLICANORUM COETIBUS എന്ന രേഖയുടെ വ്യവസ്ഥകളനുസരിച്ച് സഹായിക്കുവാന്‍ ഉദാരത കാട്ടുക. ഊഷ്മളവും, ആത്മാര്‍ത്ഥവുമായ സ്വാഗതം അവര്‍ക്ക് നല്‍കുകയാണെങ്കില്‍ അത്തരം സമൂഹങ്ങള്‍ സഭ മുഴുവനും ഒരു അനുഗ്രഹമായിരിക്കും.







All the contents on this site are copyrighted ©.