2010-02-01 15:17:56

ഹെയിറ്റിയ്ക്കായി ഒരു ദീര്‍ഘക്കാല പരിപാടി ആസൂത്രണം ചെയ്യുവാന്‍ അമേരിക്കയിലെ കത്തോലിക്കാ സഭ ഒബാമ ഭരണക്കൂടത്തോട് ശുപാര്‍ശ ചെയ്യുന്നു.


ഹെയിറ്റിയുടെ പുനര്നിര്മ്മാര്ണത്തിനും, വികസനത്തിനും, അവിടത്തെ ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനും ഒരു ദീര്ഘക്കാലപരിപാടി അമേരിക്കന്ഐക്യനാട് ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് അവിടത്തെ കത്തോലിക്കാ മെത്രാന്സംഘത്തിന്െറ അന്താരാഷ്ട്ര നീതി സമാധാന കാര്യങ്ങള്ക്കായുള്ള സമിതിയുടെ അദ്ധ്യക്ഷന്ബിഷപ്പ് ഹോവാര്ഡ് ജെ ഹൂബാര്ഡ് ശുപാര്ശ ചെയ്യുന്നു. ഒബാമഭരണക്കുടത്തിലെ സുപ്രധാനവ്യക്തികള്ക്ക് പ്രത്യേകം പ്രത്യേകം നല്കിയ കത്തിലാണ് അദ്ദേഹത്തിന്െറ ആ ശുപാര്ശ കാണുന്നത്. ആ ദീര്ഘക്കാല പരിപാടിയുടെ ഒരു ഏകദേശരൂപം കത്തില്നല്കുന്ന അദ്ദേഹം അതില്ഇപ്രകാരം തുടരുന്നു- ഇന്ന് എല്ലാവരും അടിയന്തരാവശ്യങ്ങളെ പറ്റി സംസാരിക്കുകയും അവ നിര്വഹിക്കാന്ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്അതിവേഗത്തില്പുനര്നിര്മ്മാണത്തെ പറ്റി ചിന്തിക്കേണ്ട സമയം വരുമെന്ന് അവിടത്തെ ഒരു മെത്രാന്പറഞ്ഞത് പരിഗണിക്കേണ്ടതാണ്. ഹെയിറ്റിയുടെ കടം എഴുതിത്തള്ളുവാനും, അന്നാടിന്െറ പുനരുദ്ധാരണത്തിനായുള്ള തുക സംഭാവനയായി നല്കുവാനുമുള്ള അമേരിക്കന്ഐക്യനാടുകളുടെ തീരുമാനം ശ്ലാഘനീയമാണ്. അത് ഇതര സര്ക്കാരുകള്ക്കും, അന്താരാഷ്ട്രസംഘടനകള്ക്കും മാതൃകയായിരിക്കും.

 








All the contents on this site are copyrighted ©.